കൂടത്തായി; ജോ​ളി​യു​ടെ ര​ണ്ട് സ​ഹോ​ദ​ര​ന്മാ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

Web Desk
Posted on November 21, 2019, 6:19 pm

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​രമ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ര​ണ്ട് സ​ഹോ​ദ​ര​ന്മാ​രു​ടെ ര​ഹ​സ്യ​മൊ​ഴി കോ​ഴി​ക്കോ​ട് ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യിൽ രേ​ഖ​പ്പെ​ടു​ത്തി. കോ​ട​ഞ്ചേ​രി പ​ള്ളി സെ​മി​ത്തേ​രി​യി​ലെ ക​ല്ല​റ​ക​ള്‍ തു​റ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മുമ്പ് ജോ​ളി സ​ഹോ​ദ​ര​ന്മാ​രോ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു. ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ജോ​സ്, ബാ​ബു എ​ന്നി​വ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജോ​ളി​യു​ടെ മ​റ്റൊ​രു സ​ഹോ​ദ​രന്റെ​യും സ​ഹോ​ദ​രി ഭ​ര്‍​ത്താ​വിന്റെ​യും ര​ഹ​സ്യ​മൊ​ഴി​ക​ള്‍ വെ​ള്ളി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തുമെന്നാണ് സൂചന.