April 1, 2023 Saturday

ജാഗ്രതാ നിർദ്ദേശം ലംഘിച്ച് വിവാഹം; അച്ഛനെതിരെ ക്രിമിനൽ കേസ് ചുമത്തി പൊലീസ്

Janayugom Webdesk
ആലപ്പുഴ
March 21, 2020 5:19 pm

കൊറോണ വ്യാപനം തടയുന്നതിനായി സർക്കാർ ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിച്ച് വിവാഹം നടത്തിയാൾക്കെതിരെ കേസ്. ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡില്‍ ആറാട്ടുവഴി തുണ്ടുപറമ്പില്‍ ഷമീര്‍ അഹമ്മദിന്റെ മകളുടെ വിവാഹമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചു കൊണ്ട് വിപുലമായ രീതിയിൽ നടത്തിയത്. ആലപ്പുഴ ടൗണ്‍ ഹാളില്‍ ഇക്കഴിഞ്ഞ 15 നായിരുന്നു വിവാഹം.

വിവാഹ പരിപാടികൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ തഹസില്‍ദാര്‍ നേരത്തെ തന്നെ ഷമീറിന് നോട്ടീസ് നൽകിയിരുന്നു. കൂടാതെ കല്യാണത്തിന് രണ്ട് ദിവസം മുമ്പും തഹസില്‍ദാര്‍ നേരിട്ടെത്തി വിവരങ്ങൾ തിരക്കുകയും, 60 പേരില്‍ കൂടുതല്‍ വിവാഹത്തില്‍ പങ്കെടുക്കില്ല എന്ന് കുടുമ്പാംഗങ്ങൾ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഉറപ്പ് തെറ്റിച്ച് കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് വിവാഹത്തിന് എത്തിച്ചേർന്നത്. ആവശ്യമായ സുരക്ഷാ മുൻകരുതലുകളോ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല.

തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന മുനിസിപ്പല്‍ കൗണ്‍സിലറുടെ സഹായത്തോടെ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയാണ് കല്യാണത്തിനെത്തിയവരെ പിരിച്ച് വിട്ടത്. തുടർന്ന് തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ നോര്‍ത്ത് പൊലീസ് ഷമീര്‍ അഹമ്മദിനെതിരെ കേസെടുത്തു. ക്രിമിനല്‍ കേസാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.