യുഎഇയിൽ പെയ്ത മഴയിൽ കുടുങ്ങിയ യുവാവിനെ റാസൽഖൈമ പൊലീസ് രക്ഷിച്ചത് അതി സാഹസികമായി. വാദി താഴ്‌വരയിൽ പെട്ടന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഇയാൾ പെട്ടുപോകുകയായിരുന്നു. യുഎഇ സ്വദേശിയായ യുവാവ് മുങ്ങിക്കൊണ്ടിരുന്ന വാഹനത്തിന്റെ മുകളിൽ കയറിയിരിക്കുകയായിരുന്നു. ഉടനെ ഹെലികോപ്റ്ററിലെത്തിയ റാസൽഖൈമ പൊലീസിന്റെ വ്യോമ വിഭാഗം ഇയാളെ കാണുകയും രക്ഷിക്കുകയുമാണ് ഉണ്ടായത്.
കേണൽ പൈലറ്റ് സയീദ് റാഷിദ് അൽ യമാഹി നേതൃത്വം നൽകിയ രക്ഷാസേനയാണ് ഇരുപതുകാരനായ യുവാവിനെ രക്ഷപ്പെടുത്തിയത്. മഴ ആസ്വദിക്കാനെത്തിയതായിരുന്നു യുവാവെന്ന് റാസൽഖൈമ പൊലീസ് പിന്നീട് വിശദമാക്കി.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ യുഎഇയിൽ റോഡ്, വ്യോമ ഗതാഗതം താറുമാറായിരുന്നു. അതേസമയം തീരദേശമേഖലകളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റു വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് നൽകി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള സാഹസിക യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസ് നിർദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.