മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരിൽ നടന്ന പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്ന് പൊലീസ്. സമരത്തിന് മുമ്പും അതിന് ഇടയിലും മുഖം മറച്ചെത്തിയ ആൾക്കാർ ആക്രമണം നടത്തുന്നതിന്റെയും സിസിടിവി നശിപ്പിക്കാന്‍ ശ്രമിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിവയ്‌ക്കേണ്ടി വന്നതെന്നായിരുന്നു പൊലീസ് വാദം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പോലീസ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ആക്രമണം നടത്തിയവരെ പിടികൂടാനാണ് ആശുപത്രിയില്‍ കരയറിയത്. അവിടെ ഒളിച്ചിരുന്നവരെ പിടികൂടാനാണ് ഡോര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. അത്തരത്തില്‍ ഇടപെട്ടില്ലെങ്കില്‍ ചോരപ്പുഴ ഒഴുക്കാനായിരുന്നു അക്രമികളുടെ നീക്കമെന്നും പോലീസ് വിശദീകരിക്കുന്നു.
പൊലീസ് വെടിവയ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്തിച്ച ഫല്‍നീറിലെ സ്വകാര്യ ആശുപത്രിയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.ആശുപത്രിക്കുള്ളില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുന്നതും വാതിലുകള്‍ തകര്‍ക്കുന്നതുമെല്ലാം ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.