23 April 2024, Tuesday

Related news

April 13, 2024
April 8, 2024
April 7, 2024
April 1, 2024
March 27, 2024
March 25, 2024
March 25, 2024
March 14, 2024
March 11, 2024
March 11, 2024

വീട്ടില്‍ പ്രസവം, ആലപ്പുഴയില്‍ മരിച്ചെന്ന് കരുതി നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ചു; രക്ഷപ്പെടുത്തി പൊലീസ്

Janayugom Webdesk
ആലപ്പുഴ
April 4, 2023 5:27 pm

ആലപ്പുഴ ചെങ്ങന്നൂരില്‍ മരിച്ചെന്ന് കരുതി ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ രക്ഷപ്പെടുത്തി പൊലീസ്. വീട്ടില്‍ പ്രസവിച്ച ശേഷം ചികിത്സ തേടി എത്തിയപ്പോഴാണ് യുവതി മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം അറിയിക്കുന്നത്. ഉടൻ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ചെങ്ങന്നൂര്‍ പൊലീസ് ആണ് കുഞ്ഞിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

ഉച്ചയ്ക്ക് 1.30ഓടെയാണ് ചെങ്ങന്നൂര്‍ ഉഷാ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് യുവതിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. നടത്തിയ പരിശോധനയില്‍ ബാത്ത്റൂമിലെ ബക്കറ്റില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന് ജീവന് ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് ഉടൻ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പിന്നീട് കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചു. മാസം തികയുന്നതിന് മുന്‍പേ പ്രസവം നടക്കുകയായിരുന്നുവെന്നും യുവതിയ്ക്ക് അമിത രക്തസ്രാവമുണ്ടായെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. യുവതി വീട്ടില്‍ പ്രസവിക്കാനിടയായ സാഹചര്യവും കുഞ്ഞിനെ ഉപേക്ഷിച്ചതിനുള്ള കാരണവും സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.

Eng­lish Sum­ma­ry: police saved new­born baby
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.