29 March 2024, Friday

Related news

March 22, 2024
March 4, 2024
March 4, 2024
February 21, 2024
February 19, 2024
February 13, 2024
February 13, 2024
February 11, 2024
January 26, 2024
January 23, 2024

ഡൽഹിയില്‍ പിടിയിലായ ഭീകരർ ലക്ഷ്യമിട്ടത് വൻ സ്ഫോടനങ്ങളെന്ന് പൊലീസ്

Janayugom Webdesk
ന്യൂഡൽഹി
September 16, 2021 9:32 pm

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരർ ലക്ഷ്യമിട്ടത് മുംബൈ സ്‌ഫോടനത്തിന് സമാനമായ വൻ സ്ഫോടനമെന്ന് പൊലീസ്. പാലങ്ങളും റയിൽ പാളങ്ങളും തകർക്കാൻ ഭീകരർക്ക് പരിശീലനം ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു.
ആറു ഭീകരരെയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത് . ഇവരിൽ രണ്ട് പേർക്ക് പാക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടതായാണ് ലഭിച്ച വിവരം. ഡൽഹിയിലും അതിർത്തി സംസ്ഥാനങ്ങളിലും പരിശോധനകൾ നടത്തി വരികയാണ്. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. ന്യൂഡൽഹി: ദാവൂദ് ഇബ്രാഹിമാന്റെ സഹോദരൻ അനീസ് ഇബ്രാഹിമുമായി ഇവർക്ക് ബന്ധമുള്ളതായി പൊലീസ് വ്യക്തമാക്കിയിരുന്നു. 

ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ആഘോഷ ചടങ്ങുകൾക്കിടെ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് അറിയിച്ചിരുന്നു. ഡൽഹി, മഹരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ആറ് ഭീകരരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്.

ENGLISH SUMMARY:Police say ter­ror­ists arrest­ed in Del­hi tar­get big bombs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.