ജെഎന്‍യു ക്യാമ്പസില്‍ ജനുവരി അഞ്ചിനുണ്ടായ ആക്രമണം ആസൂത്രണം ചെയ്തവരെ തിരിച്ചറിഞ്ഞതായി സൂചന. യൂണിറ്റി എഗന്‍സ്റ്റ് ലെഫ്ട് എന്ന വാട്ട്‌സ് ആപ് ഗ്രൂപ്പിലെ അംഗങ്ങളായ 37 പേരാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ജെഎന്‍യുവില്‍ നടന്ന അക്രമത്തില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് പരിക്കേറ്റത്. ഈ അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച 60 അംഗങ്ങളുള്ള യൂണിറ്റി എഗന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സ് ആപ് ഗ്രൂപ്പിലെ 37 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ ഗ്രൂപ്പിലെ പത്തോളം പേര്‍ യൂണിവേഴ്‌സിറ്റിക്കു പുറത്തുനിന്നുള്ളവരാണ്. തിരിച്ചറിഞ്ഞ 37 പേരില്‍ എബിവിപി ജെഎന്‍യു യൂണിറ്റ് സെക്രട്ടറി മനീഷ് ജുഞ്ചിതും ഉള്‍പ്പെടുന്നു. എന്നാല്‍ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നും നടന്നിട്ടില്ല. അക്രമത്തില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്നവരെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍ വിദ്യാര്‍ത്ഥികളുമായി ഇന്നലെ രാവിലെ ചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥി സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികളല്ലാത്ത വിദ്യാര്‍ത്ഥികളാണ് ഇന്നലെ വി സിയുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തത്. ജെഎന്‍യു ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികളല്ലാത്തവരും അനധികൃതമായി താമസിക്കുന്നുണ്ടെന്നും അത്തരക്കാരാണ് അക്രമണത്തിനു പിന്നിലെന്നും വിദ്യാര്‍ത്ഥികള്‍ യോഗത്തില്‍ ആരോപണമുയര്‍ത്തി. ഹോസ്റ്റലിനു പുറത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചും വിദ്യാര്‍ത്ഥികളില്‍നിന്നും വി സി അഭിപ്രായം തേടി.
English summary: Police say the perpetrators of the JNU was identified
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.