13 April 2024, Saturday

Related news

June 23, 2023
May 2, 2023
April 20, 2023
March 15, 2023
March 10, 2023
March 10, 2023
March 9, 2023
October 23, 2022
August 19, 2022
August 8, 2022

സരിത്തിനെ തട്ടിക്കൊണ്ടുപോയ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന | video

Janayugom Webdesk
June 8, 2022 11:49 am

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്നാ സുരേഷ്. സഹപ്രവര്‍ത്തകര്‍ സരിത്തിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് സ്വപ്നാ സുരേഷ് പറഞ്ഞത്. സ്വപ്‌നയുടെ കൂട്ടുപ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയ ഫ്‌ലാറ്റില്‍ പൊലീസ് എത്തി പരിശോധന തുടരുകയാണ്.

യൂണിഫോമോ ഐഡി കാർഡോ ഇല്ലാത്ത ഒരു സംഘമാളുകളാണ് പിടിച്ചുവലിച്ച് സരിത്തിനെ കൊണ്ട് പോയത്. ആരൊക്കെയോ വന്ന് പട്ടാപ്പകൽ ഒരു വെള്ളസ്വിഫ്റ്റ് കാറിലെത്തി സരിത്തിനെ കൊണ്ട് പോവുകയായിരുന്നു. പൊലീസെന്നാണ് അവർ അവകാശപ്പെട്ടത് — സ്വപ്ന പറയുന്നു. നാല് പേരടങ്ങിയ സംഘമാണ് വെള്ള സ്വിഫ്റ്റ് കാറിൽ പാലക്കാട്ടെ സ്വപ്നയുടെ ഫ്ലാറ്റിലെത്തിയതെന്നാണ് സ്വപ്നയുടെ പ്രതികരണം.

 

Eng­lish sum­ma­ry; Police search Sarith’s abduct­ed flat | video

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.