June 29, 2022 Wednesday

പൗരത്വ പ്രതിഷേധം: കാൺപുരിൽ അക്രമം നടത്തിയതിൽ മലയാളിൾക്കും പങ്കെന്ന് യുപി പൊലീസ്

By Janayugom Webdesk
December 29, 2019

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ കാൺപുരിൽ പൗരത്വ പ്രതിഷേധത്തിനിടെ അക്രമങ്ങൾ നടത്തിയതിൽ മലയാളികൾക്കും പങ്കുണ്ടെന്ന് യു പി പൊലീസ്. യു.പി. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. ഇവരെ കണ്ടെത്താന്‍ കേരളത്തിലടക്കം പോസ്റ്റര്‍ പതിക്കുമെന്നും യു.പി. പൊലീസ് അറിയിച്ചു.  ഉത്തര്‍പ്രദേശിലെ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യു.പി. പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഈ സംഭവങ്ങളില്‍ ഉത്തര്‍പ്രദേശിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അക്രമസംഭവങ്ങളില്‍ കേരളത്തില്‍നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചത്.

you may also like this video

ഡിസംബർ 20,21 ദിവസങ്ങളിലായി നടന്ന പ്രതിഷേധത്തിനിടെയാണ് കാൺപുരിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. കേരളം,ഡൽഹി,ഉന്നാവോ,ലഖ്നൗ എന്നിവിടങ്ങളിൽ നിന്നുള്ളവർ അക്രമത്തിൽ പങ്ക് വഹിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇവർക്കെതിരെ ഉണ്ടെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവരുടെ പോസ്റ്ററുകള്‍ തയ്യാറാക്കുമെന്നും പൊലീസ് പറയുന്നത്. ഈ പോസ്റ്ററുകള്‍ യു.പിയിലും ഡല്‍ഹിയിലും കേരളത്തിലും പതിക്കും. 15‑ലേറെ പേരാണ് ഈ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ അക്രമം നടത്തിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ യു.പി. സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.  ബാബുപൂർവ, യതീംഖാന പ്രദേശങ്ങളിൽ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രശ്‌നമുണ്ടാക്കുന്നവരുടെ പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.