Web Desk

കൊച്ചി

January 01, 2021, 5:19 pm

ആയിരം കിലോ റബർ ഷീറ്റ് മോഷ്ടിച്ച സംഘം പിടിയില്‍

Janayugom Online

കൊച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും റബർ ഷീറ്റ് മോഷ്ടിച്ചവർ പിടിയിൽ. ഐരാപുരം സ്വദേശി ജോൺസൻ, അയ്യമ്പുഴ സ്വദേശി ബിനോയി, മഴുവന്നൂർ ഷിജു എന്നിവരാണ് പിടിയിലായത്. ആയിരം കിലോ റബർ ഷീറ്റാണ് ഇവർ മോഷ്ടിച്ചത്. ഡിസംബർ 17 നാണ് മോഷണം നടന്നത്. രാത്രിയില്‍ കാറിലെത്തിയ സംഘം ഷീറ്റുകൾ മോഷ്ടിച്ച് ചാലക്കുടിയിലെ മൊത്തകച്ചവടക്കാർക്ക് വിൽക്കുകയായിരുന്നു.

ENGLISH SUMMARY: Police seize 1,000 kg rub­ber sheet
You may also like this video