Web Desk

കറുകച്ചാല്‍

November 12, 2020, 9:10 pm

അനധികൃതമായി മണ്ണ് കടത്തല്‍ ഏഴ് ലോറികള്‍ പൊലീസ് പിടിച്ചെടുത്തു

Janayugom Online

അനധികൃതമായി മണ്ണും പാറ ഉത്പന്നങ്ങളും കടത്തിയ ഏഴ് ലോറികള്‍ കറുകച്ചാല്‍ പൊലീസ് പിടികൂടി. ചങ്ങനാശേരി ഡി.വൈ.എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 4 മുതല്‍ ഉച്ചവരെ നടത്തിയ പരിശോധനയിലാണ്
ലോറികള്‍ പിടികൂടിയത്. റാന്നി, പത്തനംതിട്ട, എരുമേലി ഭാഗങ്ങളില്‍ നിന്നും ലോഡുമായി ആലപ്പുഴ ഭാഗത്തേക്ക് പോയ ലോറികളാണ് പിടിച്ചെടുത്തത്. 

പി.ഡബ്ലു.ഡി. വര്‍ക്ക് എന്ന വ്യാജ സ്റ്റിക്കര്‍ പതിച്ച നിലയിലായിരുന്നു. ലോറികള്‍ക്ക് മതിയായ പാസുകളോ രേഖകളോ ഇല്ലായിരുന്നു. മണ്ണെടുപ്പ് അനധികൃതമാണോ എന്നതും ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം
നടക്കുന്നുണ്ട്. കറുകച്ചാല്‍ സി.ഐ. കെ.എല്‍ സജിമോന്‍, എസ്.ഐ ബോബി വര്‍ഗീസ്, എ.എസ്.ഐ രാജഗോപാല്‍, സി പി ഒ രതീഷ്, എ എസ് ഐ വിഷ്ണു എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.

ENGLISH SUMMARY:Police seize sev­en lor­ries for smug­gling soil
You may also like this video