ബില്ലില്ലാതെ കൊണ്ടുപോവുകയായിരുന്ന നുറുക്കരി കാലടി സി.ഐ ലത്തീഫിന്റെ നേതൃത്വത്തിൽ കാലടി പോലീസ് പിടികൂടി. ബില്ലും മറ്റ് യാതൊരു രേഖകളും ഇല്ലാത്ത ഒരു ലോഡ് അരിയാണ് പിടികൂടിയത്. ലോറി ഡ്രൈവർ മറ്റൂർ സ്വദേശി ജോഷിയെ ചോദ്യംചെയ്തതിൽ നിന്ന് ഇത് കാലടി മറ്റൂരിലുള്ള ക്രിസ്റ്റി മോഡേൺ റൈസ് മില്ലിലേക്കള്ളതാണെന്ന് ഇയാൾ പറഞ്ഞു. അങ്കമാലിയിലെ മില്ലിൽ നിന്നും കൊണ്ടു വന്ന അരിയാണ് ഇതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
സിവിൽ സപ്ലൈസിന് അരി നൽകുന്ന കരാർ എടുത്തിട്ടുള്ള മില്ലാണ് ക്രിസ്റ്റി മോഡേൺ റൈസ് മിൽ. ഇതേ തുടർന്ന് സപ്ലൈകോ വിജിലൻസ് വിഭാഗവും, താലൂക്ക് സപ്ലൈ ഓഫീസറും, സപ്ലൈകോ ക്യൂ സിറ്റി യും മില്ലിൽ റെയ്ഡ് നടത്തി. റെയ്ഡിൽ മില്ലിൽ സൂക്ഷിച്ചിരുന്ന നുറുക്കരി കണ്ടെത്തി.
സിവിൽ സപ്ലൈസ് കരാർ ഉള്ളപ്പോൾ മറ്റ് സാധനങ്ങൾ മില്ലിൽ സൂക്ഷിക്കാൻ പാടില്ലാത്തതാണ്. റൈഡിൽ സപ്ലൈകോയ്ക്ക് നൽകുവാൻ തയ്യാറാക്കിയിട്ടുള്ള ചാക്കിൽ പ്രാധമികമായി ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ഇവിടെ നിന്നും നുറുക്കരി കണ്ടെത്തിയതിനാൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ വൈലേഷൻ ഉണ്ടെന്ന് സപ്ലൈകോ വിജിലൻസ് ഓഫീസർ പറഞ്ഞു.
അതിനാൽ ഇവർക്കെതിരെ മേൽനടപടികൾ സ്വീകരിക്കുമെന്ന് പാടി സപ്ലൈകോ മാനേജർ സുരേഷ് കുമാർ പറഞ്ഞു. റെയ്ഡിൽ താലൂക്ക് സപ്ലൈ ഓഫീസർ ബിന്ദു, പാടി അസിസ്റ്റൻറ് മാനേജർ അനൂപ്, സപ്ലൈകോ വിജിലൻസ് ഓഫീസർ ‚ജയകുമാർ സപ്ലൈകോ ക്യൂ സിറ്റി ഓഫീസർ ഷീല എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.പോലീസ് പിടിച്ചെടുത്ത അരിയുടെ റിപ്പോർട്ട് പോലീസ് നൽകുന്ന മുറക്ക് ജില്ലാകളക്ടർക്ക് കൈമാറുമെന്ന് സപ്ലൈ ഓഫീസർ ബിന്ദു പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.