Web Desk

നെടുങ്കണ്ടം

May 12, 2020, 7:29 pm

നിരത്തിലിറങ്ങിയ ഓട്ടോറിക്ഷകള്‍ പൊലീസ് പിടികൂടി

Janayugom Online

നിരത്തിലിറങ്ങിയ എല്ലാ ഓട്ടോറിക്ഷകളും പിടികൂടി നെടുങ്കണ്ടം പൊലീ്‌സ്. നെടുങ്കണ്ടത്ത് ഇറങ്ങിയ 32 ഓട്ടോറിക്ഷകളാണ് ഇന്നലെ പൊലീസ് പിടികൂടിയത്. വൈദ്യുതിമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ അത്യാവശ്യകാര്യങ്ങള്‍ക്കായി ഇറങ്ങിയ യാത്രക്കാരെ അതാത് പ്രദേശങ്ങളില്‍ എത്തിക്കുവാനുള്ള പ്രത്യേക അനുമതി വാങ്ങി നല്‍കി.

ദൂരസ്ഥലങ്ങളിലേയ്ക്ക് ഓട്ടോറിക്ഷവിളിച്ച് യാത്രപോകണ്ടേവരെ ടാക്‌സി കാറിലും കാലൊടിഞ്ഞ് തുടര്‍ ചികിത്സയ്ക്ക് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിയ രോഗിയെ മറ്റൊരു വാഹനത്തില്‍ തിരികെ വീട്ടിലേക്ക് എത്തിക്കുകയും ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്നലെ നിരത്തിലിറങ്ങിയ എല്ലാ ഓട്ടോറിക്ഷകളും പിടികൂടുകയായിരുന്നു. ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നിര്‍ദ്ദേശപ്രകാരം തുടര്‍നിയമനടപടികൾക്ക് പിടികൂടിയ ഓട്ടോറിക്ഷ ഉടമകള്‍ക്ക് തിരികെ വിട്ട് നല്‍കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; Police seized autorick­shaws lined up

you may also like this video;