Web Desk

ഇസ്താന്‍ബുള്‍

December 23, 2020, 10:20 pm

മറഡോണയുടെ പെയിന്റിംഗുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടരകിലോ കൊക്കെയിന്‍ പിടികൂടി

Janayugom Online

അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ പെയിന്റിംഗുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടരകിലോ കൊക്കെയിന്‍ പിടികൂടി. ലഹരിയുമായി എത്തിയ ജര്‍മ്മന്‍ പൗരനെ തുര്‍ക്കി കസ്റ്റംസ് ഇസ്താന്‍ബുള്‍ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. കൊളംബിയന്‍ ടെര്‍മിനലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ജര്‍മന്‍ പൗരനെ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടിയത്.

ഉദ്യോഗസ്ഥർ ഇയാളുടെ ലഗേജുകളുടെ എക്സ്-റേ സ്കാൻ നടത്തുന്നതിനിടെയാണ് പെയിന്റിംഗുകൾക്കുള്ളിൽ അസാധാരണമായ ഭാരം ശ്രദ്ധയില്‍പ്പെട്ടത്. വിശദമായി പരിശോധിച്ചപ്പോള്‍ പെയിന്റിംഗുകളുടെ പുറകുവശത്തെ പ്ലേറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ന്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് രണ്ടര ലക്ഷം ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു.

മറഡോണ അന്താരാഷ്ട്ര ഫുട്‌ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. 1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ കളിച്ചു.

Eng­lish sum­ma­ry: drug traf­fick­er using Maradona portraits
You may also like this video: