August 9, 2022 Tuesday

പൊലീസ് കണ്ടില്ല രക്ഷപ്പെട്ടു എന്ന് പറയാൻ വരട്ടെ, പിൻ സീറ്റിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തവർക്കെല്ലാം പണി കിട്ടി തുടങ്ങി!

Janayugom Webdesk
December 24, 2019 1:05 pm

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പിൻസീറ്റ്‌ യാത്രക്കാർക്കും ഹെൽമെറ്റ്‌ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഡിസംബർ ഒന്നിനാണ് നിലവിൽ വന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 4 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾ മുതലുള്ള രണ്ടാം യാത്രക്കാരനും നിർബന്ധമായും ഹെൽമെറ്റ്‌ ധരിക്കണം. ഡിസംബർ ഒന്നു മുതൽ സംസ്ഥാന സർക്കാര്‍ ഇത് നടപ്പാക്കുകയും ചെയ്തു. ആദ്യം താക്കീത്‌ നൽകുകയും പിന്നീട്‌ 500 രൂപ വീതം പിഴയും ഈടാക്കുകയും ചെയ്തു. ബോധവൽക്കരണവുമായി നിരവധി പേരാണ് എത്തിയത്.

you may also like this video;

എന്നാൽ പൊലീസ് ചെക്കിംഗ് ഇല്ലാ എന്ന് കരുതി ഹെല്‍മെറ്റ് വെയ്ക്കാതെ യാത്ര ചെയ്തവരും നിരവധി ആണ്. റോഡിൽ എങ്ങും ചെക്കിംഗ് ഇല്ലായിരുന്നു എങ്കിലും പിഴ വീട്ടിൽ വന്നതോടെയാണ് ‘പണി കിട്ടി’ എന്ന് ബോധ്യമായത്. ബൈക്കിൽ പിൻ സീറ്റിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തവർക്ക് വീട്ടില്‍ നോട്ടീസ് വന്നുവെന്നാണ് ലഭിക്കുന്ന വിവരം. പോലീസിന്റെ നിരീക്ഷണ ക്യാമറയിലാണ്‌ പിൻസീറ്റ്‌ യാത്രക്കാരുടെ ഹെൽമെറ്റ്‌ രഹിത യാത്ര പിടിക്കപ്പെട്ടത്‌. ഇതോടെ വണ്ടിയുടെ ആർസി ഓണർക്കാണ്‌ ഫൈൻ അടയ്ക്കാനുള്ള നോട്ടീസ്‌ വന്നു തുടങ്ങിയത്‌. ഇതോടെ ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ്‌ യാത്രക്കാരും ഹെൽമെറ്റ്‌ നിർബന്ധമായും ധരിക്കാൻ തുടങ്ങിയിട്ടുണ്ട്‌.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.