June 6, 2023 Tuesday

കൊള്ളക്കാരുടെ മ്യൂസിയം ഒരുക്കി പൊലീസ്

Janayugom Webdesk
ഭോപ്പാല്‍
February 16, 2021 4:55 pm

രാജ്യത്തെ നടുക്കിയ കുപ്രസിദ്ധ കൊള്ളക്കാരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി മധ്യപ്രദേശ് പൊലീസ് മ്യൂസിയം തുറന്നു. മധ്യപ്രദേശിലെ ബിന്ദിലാണ് ഈ വ്യത്യസ്ത മ്യൂസിയം. ഒരുകാലത്ത് കൊള്ളക്കാരുടെ ഭീതിയില്‍ കഴിഞ്ഞിരുന്ന ചമ്പല്‍ പ്രദേശത്താണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കൊള്ളക്കാരുടെ ആയുധങ്ങള്‍ , തോക്കുകള്‍ എന്നിവയും പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.

ചമ്പല്‍ വനമേഖലകളില്‍ വര്‍ഷങ്ങളോളം ഭീതിയിലാഴ്ത്തിയ കൊള്ളക്കാരുടെ രാജ്ഞിയും പിന്നീട് പാര്‍ലമെന്റ് അംഗവുമായ ഫൂലൻ ദേവി ഉപയോഗിച്ചിരുന്ന തോക്കും പ്രദര്‍ശന വസ്തുക്കളിലുണ്ട്. കൊള്ളക്കാരുടെ വിവരങ്ങള്‍ അടങ്ങിയ രണ്ടായിരത്തോളം ചിത്രങ്ങളും ദൃശ്യങ്ങളും ഡിജിറ്റലായി കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊള്ളക്കാരെ തുരത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പൊലീസ് ഉദ്യോഗസ്ഥന്മാരും മ്യൂസിയത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഏറെ നാള്‍ ചമ്പല്‍ പ്രദേശത്തെ ഭീതിയിലാഴ്ത്തിയും ജനങ്ങളുടെ അനുകമ്പ നേടിയതുമായ നിരവധി കൊള്ളക്കാര്‍ വാണിരുന്ന സ്ഥലത്ത് തന്നെ അവരുടെ മ്യൂസിയം സ്ഥാപിച്ചത് ജനങ്ങളുടെ ഇടയില്‍ കൊള്ളക്കാരെ മഹത്വവത്കരിക്കുന്ന പ്രവണത ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ബിന്ദ് പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ സിംഗ് പറഞ്ഞു.

Eng­lish Sum­ma­ry : Police set­up dacoit museum

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.