യുപിയിൽ അക്രമികളുടെ വെടിയേറ്റ് എട്ടു പൊലീസുകാർ കൊല്ല പ്പെട്ടു

Web Desk

ലഖ്നൗ

Posted on July 03, 2020, 6:41 pm

യുപിയിൽ അക്രമികളുടെ വെടിയേറ്റ് എട്ടു പൊലീസുകാർ കൊല്ലപ്പെട്ടു. കാൺപൂരിലെ ബിക്കാരു ഗ്രാമത്തിലാണ് സംഭവം. ഡിവെെഎസ്‌പി ഉൾപ്പെടെ എട്ടു പൊലിസുകാരാണ് കൊല്ലപ്പട്ടത്. ആക്രമണത്തിൽ നാല് പൊലിസുകാർക്ക് പരിക്കേറ്റു. കൊടുംകുറ്റവാളി വികാസ് ദുബൈയ്ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിയ്പുണ്ടായത്.

ഡിവൈഎസ്പി ദേവന്ദ്ര മിശ്രയും മൂന്നു എസ്‌പിമാരും നാലു കോൺസ്റ്റബിളുമാരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അറുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ദിക്രു. 2001ല്‍ ബിജെപി നേതാവിനെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ കേസിലും ഇയാള്‍ കുറ്റക്കാരനായിരുന്നു.

ENGLISH SUMMARY:Police shoot de ad in up
You may also like this video