Web Desk

വാഷിങ്ടണ്‍

June 14, 2020, 9:33 am

അമേരിക്കയില്‍ വീണ്ടും പൊലീസ് ക്രൂരത; കറുത്ത വര്‍ഗ്ഗക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി

Janayugom Online

അമേരിക്കയിലെ മിനിയപൊളിസില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസുകാരൻ കാല്‍മുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊന്ന സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പൊലീസ് വീണ്ടും ഒരു കറുത്ത വര്‍ഗ്ഗക്കാരനെ വെടിവെച്ച് കൊന്നു.

അറ്റ്ലാന്റയില്‍ കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്ക് എന്ന കറുത്തവര്‍ഗക്കാരനെയാണ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.

ഭക്ഷണശാലയിലേക്കുള്ള വഴിയടച്ച് പാര്‍ക്ക് ചെയ്ത കാറില്‍ ഒരാൾ ഉറങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് അവിടെയെത്തിയ പൊലീസും റെയ്ഷാദ് ബ്രൂക്കു തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും അതിനിടയിലാണ് വെടിയുതിര്‍ക്കേണ്ട സാഹചര്യം ഉണ്ടായതെന്നുമാണ് പൊലീസ് പറയുന്നത്.

പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തില്‍ വൻ പ്രതിഷേധമാണ് തെരുവുകളില്‍ അരങ്ങേറുന്നത്. ജനങ്ങള്‍ തെരുവുകള്‍ കീഴടക്കുകയും ജനങ്ങളെ നിയന്ത്രിക്കാനാകാത്ത അവസ്ഥയുമാണ്. സംഭവത്തിന് ശേഷം അറ്റ്‌ലാന്‌റ പൊലീസ് മേധാവി എറിക ഷീല്‍ഡ്‌സ് രാജിവയ്ക്കുകയും ചെയ്തു.

you may also like this video;