ഇനി മുതല്‍ യഥാര്‍ഥ പൊലീസ് സ്റ്റേഷനുകള്‍ സിനിമയ്ക്ക് ഷൂട്ടിംങിനായി നല്‍കേണ്ടെന്ന് ഉത്തരവ്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് നിര്‍ദേശം നല്‍കിയത്. ഇക്കാര്യം എ.ഡി.ജി.പി.മാര്‍ മുതല്‍ ജില്ലാ പോലീസ് മേധാവിമാര്‍ വരെയുള്ളവരെ അറിയിച്ചു കഴിഞ്ഞു. പോലീസ് സ്റ്റേഷനുകള്‍പോലുള്ള അതീവ ജാഗ്രതാ മേഖലയില്‍ സിനിമാ ചിത്രീകരണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഷൂട്ടിങ്ങിന് അനുവാദം നല്‍കിയത് പ്രശ്നങ്ങള്‍ക്ക് ഇടയാക്കി.
ഷൂട്ടിംങ് സാമഗ്രികളും വാഹനങ്ങളും കൊണ്ട് സ്റ്റേഷന് പരിസരം നിറഞ്ഞതോടെ പരാതികളുമായി എത്തിയവര്‍ക്കടക്കം സ്റ്റേഷനില്‍ പ്രവേശിക്കുന്നത് ബുദ്ധിമുട്ടായി. ഇതിനിടെ പോലീസുകാര്‍ ചലച്ചിത്ര താരങ്ങളോടൊത്ത് ചിത്രമെടുക്കുന്ന തിരക്കിലുമായി. പരാതികളുമായി എത്തിയ ചിലരെ സിനിമാപ്രവര്‍ത്തകര്‍ തടഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. പിന്നീട് സിഐ ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുത്താണു ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം. അതേസമയം കൃത്രിമ മഴ പെയ്യിക്കാൻ അഗ്നിശമന സേനയുടെ സഹായം തേടുന്നതിന് നിരോധനമില്ല.
English Summary: Police station do not allow for film shooting said dgp Loknatha Behara
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.