ആ​ഘോ​ഷ വെ​ടി​ ല​ക്ഷ്യം​തെ​റ്റി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേർക്ക്

Web Desk
Posted on June 17, 2018, 11:34 am

ന്യൂ​ഡ​ല്‍​ഹി: ആ​ഘോ​ഷ വെ​ടി​വ​യ്പ് ല​ക്ഷ്യം​തെ​റ്റി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്. ഡ​ല്‍​ഹി രോ​ഹി​ണി​യില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ ഷ​ഹ്ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇന്‍സ്‌പെക്‌ടര്‍ ഹ​രി​ഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ​നെ​ഞ്ചി​ലും തോ​ളി​ലു​മായി ര​ണ്ടു വെ​ടി​യു​ണ്ട​ക​ള്‍ ത​റ​ച്ചു​ക​യ​റി​.

ജ​ന്‍​മ​ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ഹ​രി​ഷ് എ​ത്തി​യ​ത്. ഇ​തി​നി​ടെ ആ​കാ​ശ​ത്തേ​ക്കു ന​ട​ത്തി​യ ആ​ഘോ​ഷ വെ​ടി​വ​യ്പ് ല​ക്ഷ്യം തെ​റ്റി, ഹ​രീ​ഷി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ഏല്‍ക്കുകയായിരുന്നു. സ​രോ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഹ​രീ​ഷി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സംഭവത്തില്‍ തങ്ങള്‍ക്ക് പരാതി ഇല്ലെന്ന് ഹരിഷിന്റെ കുടുംബം പറഞ്ഞെങ്കിളിലും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.