Web Desk

തിരുവനന്തപുരം

March 05, 2021, 10:30 am

ഇഡിക്കെതിരെ പൊലീസ് കേസ് എടുക്കും

Janayugom Online

കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസ് എടുക്കും. വനിതാ ഉദ്യോഗസ്ഥയോട് ഇഡി ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. പരാതി ചീഫ് സെക്രട്ടറി ഇന്ന് ഡിജിപിക്ക് കൈമാറും.

കിഫ്ബി ഉദ്യോഗസ്ഥയെ ഇഡി ഭീഷണിപ്പെടുത്തിയെന്ന പരാതി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കാൻ സമ്മര്‍ദ്ദം ചെലുത്തിയെന്നുമായിരുന്നു പരാതി.

ENGLISH SUMMARY: police take case against ed

YOU MAY ALSO LIKE THIS VIDEO