Web Desk

കൊച്ചി

March 24, 2020, 12:50 pm

വീട്ടിലിരിക്കാതെ വണ്ടിയുമായി കറങ്ങാൻ ഇറങ്ങിയാൽ പിടിവീഴും

Janayugom Online
എറണാകുളം നഗരത്തിലേക്ക് കടക്കുന്ന വാഹനങ്ങൾ പരിശോധിക്കുന്ന റേഞ്ച് ഡി ഐ ജി കാളിരാജ മഹേഷ്‌കുമാർ

കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ എല്ലാം പിടികൂടി കേസെടുക്കുകയാണ് പൊലീസ്. അരൂർ ‑ഇടപ്പള്ളി ദേശീയപാതയിൽ കുമ്പളം ടോൾ പ്ലാസ അരൂർ ‑ഇടക്കൊച്ചി പാത, ജോസ് ജംഗ്ഷൻ തുടങ്ങി പ്രധാന സ്ഥലങ്ങളിലും പരിശോധന കർശനമാണ്.

ജോസ് ജംഗ്ഷനിൽ സെൻട്രൽ എസ്ഐ തോമസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടയിലാണ് എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്‌കുമാർ ആ വഴി വന്നത്.

അപ്പോൾ തന്നെ വെറുതെ കറങ്ങാനിറങ്ങുന്നവരുടെ ലൈസൻസിന്റെ പടമെടുത്തു. കേസെടുക്കാൻ നിർദേശവും കൊടുത്തു. കൊറോണയുടെ പശ്ചാത്തലത്തിൽ പച്ചക്കറി, പഴവർഗങ്ങൾ കയറ്റി പോകുന്ന വാഹനങ്ങൾ എന്നിവ പരിശോധന നടത്തി കടത്തി വിടുന്നുണ്ട്. ആശുപത്രി അടക്കമുള്ള അടിയന്തിര വാഹനങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി ഉള്ളത്.

you may also like this video;