20 April 2024, Saturday

സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവറെ തട്ടികൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ ഏഴര ലക്ഷം രൂപയും കാറും പിടികൂടി

Janayugom Webdesk
 കാസര്‍കോട്
October 10, 2021 7:19 pm

സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവറെ കാര്‍ സഹിതം തട്ടികൊണ്ടു പോയി 65 ലക്ഷം രൂപ കൊള്ളയടിച്ചെന്ന കേസില്‍ തൃശൂരിലെ ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത് ഏഴര ലക്ഷം രൂപ പിടിച്ചെടുത്തു. കൊളളയ്ക്ക് നേതൃത്വം നല്‍കിയ മൂന്ന് പേരില്‍ ഒരാളായ തൃശ്ശൂര്‍ പൂച്ചെട്ടിയിലെ എഡ്‌വിന്റെ ഫ്‌ളാറ്റ് റെയ്ഡ് ചെയ്താണ് കാസര്‍കോട് ഇന്‍സ്‌പെകര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം 7.50 ലക്ഷം രൂപയും, അടുത്ത കവര്‍ചയ്ക്ക് തയ്യാറാക്കി വെച്ച ഗ്ലൗസുകളും നിരവധി വ്യാജ നമ്പര്‍ പ്ലേറ്റുകളും, വാഹനങ്ങള്‍ കുത്തിതുറക്കാനുള്ള ടൂള്‍സുകളും മറ്റും പിടിച്ചെടുത്തത്.
കൊള്ളയ്ക്ക് എത്തിയപ്പോള്‍ പ്രതികള്‍ സഞ്ചരിച്ച ചുവന്ന ടവേര കാര്‍ പെയിന്റടിച്ച് മാറ്റാന്‍ നല്‍കിയിരുന്നു. തൃശൂരിലെ വര്‍ക് ഷോപില്‍ നിന്നും ഇതും പിടിച്ചെടുത്തു. ഇന്‍സ്‌പെക്ടര്‍ അജിത്ത്, എസ്‌ഐ രഞ്ജിത്ത്, എഎസ്‌ഐ മോഹനന്‍, എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് ചെയ്തത്.

സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം കവര്‍ന്ന കേസില്‍ പൊലീസ് റെയ്ഡിലൂടെ പിടികൂടിയ കാര്‍
എഡ് വിന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ വരെ പൊലീസ് ചെന്നെങ്കിലും പിടികിട്ടിയില്ല. കൊള്ളയില്‍ നേരിട്ട് പങ്കാളിയായെന്ന് കരുതുന്ന രണ്ടുപേരെയും പ്രതികള്‍ എത്തിയ വാഹനങ്ങള്‍ക്ക് വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കി കൊടുത്തതായി കരുതുന്ന ഒരാളെയും കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വയനാട് പനമരം കായക്കുന്നിലെ അഖില്‍ ടോമി(24), തൃശ്ശൂര്‍ കുട്ടനല്ലൂര്‍ എളംതുരുത്തിയിലെ ബിനോയ് സി ബേബി(24), വനയനാട് പുല്‍പ്പള്ളി പെരിക്കല്ലൂരിലെ അനു ഷാജു(28) എന്നിവരാണ് അറസ്റ്റിലായത്. ഒ എല്‍ എക്‌സില്‍ വില്‍പനയ്ക്ക് വെച്ച കാറിന്റെ നമ്പര്‍ കോപ്പിയടിച്ചാണ് നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയിരുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് പണം കൊള്ള നടന്നത്. 500 ഓളം സി സി ടി വികളാണ് പൊലീസ് പരിശോധിച്ചാണ് പൊലീസ് പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ആണ് പൊലീസ് പരിശോധിച്ചത്. കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ ആണ് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.