മാതാപിതാക്കളെ കാണാതെ കരഞ്ഞ് തളർന്നിരിക്കുകയാണ് അയ്‌റ എന്ന കുരുന്ന്. ഒരാഴ്ചയായി അയ്‌റ തന്റെ അച്ഛനെയും അമ്മയെയും കണ്ടിട്ട്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളായ ഏക്തയെയും രവി ശേഖറിനെയും പോലീസ് അറസ്റ്റ് ചെയ്തത്. മേഖലയിലെ പ്രമുഖ ആക്ടിവിസ്റ്റുകളാണ് ഇരുവരും.
വാരാണസിയില്‍ മാത്രമായി ഇതുവരെ 60 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും അറസ്റ്റോടെ 14മാസം മാത്രം പ്രായമുള്ള അയ്റ ബന്ധുക്കളുടെ പരിചരണയിലാണ് ഇപ്പോള്‍ കഴിയുന്നത്. ‘എന്റെ മകന്‍ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് പോലീസ് അവനെ അറസ്റ്റ് ചെയ്തത്. വളരെ സമാധാനപരമായാണ് അവന്‍ പ്രതിഷേധങ്ങളില്‍ പങ്കുകൊണ്ടത്.
അമ്മ അടുത്തില്ലാതെ അവരുടെ കുഞ്ഞ് എങ്ങനെയാണ് ഇപ്പോള്‍ കഴിയുന്നതെന്ന് നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുമോ?’, രവി ശേഖറിന്റെ അമ്മ ഷെയ്ല തിവാരി പറയുന്നു. കുഞ്ഞൊന്നും കഴിക്കുന്നില്ല. അമ്മേ വരൂ പപ്പാ വരൂ എന്ന് പറഞ്ഞുകൊണ്ട് നടക്കുകയാണ് കുഞ്ഞ്. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയില്ല, ഷെയ്ല നിറകണ്ണുകളോടെ പറയുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.