ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഇന്ന് വൈകിട്ട് ആലുവയിൽ നിന്ന് ഒഡീഷയിലേയ്ക്ക് ട്രെയിൻ പുറപ്പെടുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശിച്ചു. ട്രെയിനിൽ പോകേണ്ട ഇതര സംസ്ഥാന തൊഴിലാളികളെ കെ എസ് ആർ ടി സി ബസുകളിൽ റെയിൽവേ സ്റ്റേഷനിലെത്തിക്കുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു. ഒരു ബസിൽ 30 പേരെ വീതമാണ് കൊണ്ടുവരിക. ഇവരുടെ യാത്രക്കായി ഇതര ഭാഷ സഹായികളുടെ സേവനവും തേടിയിട്ടുള്ളതായി മന്ത്രി അറിയിച്ചു.
അതിഥി തൊഴിലാളികൾക്കായി ഇന്ന് വൈകിട്ട് ആലുവയിൽ നിന്ന് ഒഡിഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്ന സാഹചര്യത്തിലാണ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. അതിഥി തൊഴിലാളികൾക്ക് ഒരുമിച്ച് മടങ്ങാനാകില്ലെന്നും എല്ലാവർക്കും ഘട്ടം ഘട്ടമായി തിരിച്ചുപോകാൻ കഴിയുമെന്നും ബോധ്യപ്പെടുത്താനായിരിക്കും പ്രധാനമായും ശ്രമിക്കുക എന്ന് ഡിജിപി അറിയിച്ചു.
ENGLISH SUMMARY: police take necessary arrangements for the return of migrant workers
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.