25 July 2024, Thursday
KSFE Galaxy Chits Banner 2

ഭാര്യക്കിഷ്ടമല്ല; ആൾമാറാട്ടം നടത്തി അമ്മയെ അഗതി മന്ദിരത്തിലാക്കി മുങ്ങിയ മകന്‍ പൊലിസ് കസ്റ്റഡിയില്‍

Janayugom Webdesk
July 18, 2022 6:10 pm

ആൾമാറാട്ടം നടത്തി അമ്മയെ അഗതിമന്ദിരത്തിലാക്കി മുങ്ങിയ മകനെതിരെ ജനസേവനകേന്ദ്രം പൊലിസിൽ പരാതി നൽകി. തിരുവനന്തപുരം വട്ടപ്പാറ കല്ലയം കാരാമൂട് അനിതാ വിലാസത്തിൽ ആന്റണിയുടെ ഭാര്യ ജ്ഞാനസുന്ദരി (71)ക്കാണ് സ്വന്തം മകനാൽ ദുർഗതി ഉണ്ടായത്. അന്വേഷണത്തിനൊടുവിൽ മകൻ അജികുമാറിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച അർദ്ധരാത്രിയിൽ വഴിയിൽ കണ്ട വയോധികയെന്ന വിധത്തിലാണ് അജികുമാർ പോലീസിൽ വിവരം അറിയിച്ചത്.
പോലീസ് സഹായത്തോടെ ഇവരെ അടൂർ മഹാത്മ ജനസേവനകേന്ദ്രം അഗതി മന്ദിരത്തിലാക്കിയതിന് ശേഷം എല്ലാവരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി അജികുമാർ മുങ്ങുകയായിരുന്നു.
ബിജുവെന്നായിരുന്നു പൊലിസിന് നൽകിയ പേര്. തുടർന്ന് 16ന് ജ്ഞാനസുന്ദരിയുടെ ഫോണിലേക്ക് നിരന്തരം വന്നിരുന്ന ഫോൺകോളുകളിൽ നിന്നും, പരിചയക്കാരനായ ബിജു എന്ന പേരിൽ സംസാരിച്ചയാൾ അനുമതി നേടി ഇവരെ കാണാനെത്തി. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഇയാൾ തന്നെയാണ് മകനെന്ന് തിരിച്ചറിയുകയായിരുന്നു.
അമ്മയെ സംരക്ഷിക്കാൻ ഭാര്യ ലീന തയ്യാറാകാത്ത സാഹചര്യത്തിലാണ് അമ്മയെ തെരുവിൽ ഉപേക്ഷിച്ച് നാടകത്തിലൂടെ അഗതി മന്ദിരത്തിലെത്തിച്ചതെന്ന് ഇയാൾ സമ്മതിച്ചു.
മാതാവിനെ തെരുവിൽ ഉപേക്ഷിച്ചതിനും ആൾമാറാട്ടം നടത്തി അഗതിമന്ദിരത്തിലെത്തിച്ചതിനും മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയതിനും അടൂർ പോലീസിന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പരാതി നൽകി. പൊലീസ് എത്തി അജികുമാറിനെ പോലീസ് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. 

Eng­lish Sum­ma­ry: Police tak­en in cus­tody the eloped after send moth­er to old age home

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.