പോലീസ് ട്രെയിനി കൊവിഡ് ബാധിച്ച് മരിച്ചു

Web Desk
Posted on September 16, 2020, 9:17 am

പോലീസ് ട്രെയിനി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് (28) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ഒറ്റപ്പാലം സബ്ജയിലിലെ തടവുകാരും ജീവനക്കാരും ഉൾപ്പെടെ ഇരുപത്തിയാറു പേർക്ക് ആന്റിജൻ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. പതിനെട്ടു തടവുകാർക്കും എട്ടു ജീവനക്കാർക്കുമാണു രോഗം ബാധിച്ചത്. എല്ലാവർക്കും ജയിലിൽ തന്നെ ചികിത്സ നൽകുന്നതിനായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കിയിട്ടുണ്ട്.

you may also like this video