17 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 17, 2025
February 17, 2025
February 17, 2025
February 16, 2025
February 16, 2025
February 15, 2025
February 15, 2025
February 15, 2025
February 14, 2025
February 14, 2025

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞ് പൊലീസുകാർക്ക് പരിക്ക്

Janayugom Webdesk
കളമശേരി
December 23, 2021 9:00 pm

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞ് അഞ്ച് പൊലീസുകാർക്ക് പരിക്ക്. കളമശേരിയിൽ പ്രീമിയർ കവലക്ക് സമീപം വ്യാഴം വൈകിട്ട് ആറോടെയാണ് വാഹനം മറിഞ്ഞത്. കാക്കനാട് ഇൻഫോപാർക്ക് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പേർക്കും ട്രാഫിക് സ്റ്റേഷനിലെ ഒരാൾക്കുമാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. 

മുഖ്യമന്ത്രി തൃക്കാക്കരയിൽ പി ടി തോമസിന് ആദരാഞ്ജലികൾ അർപ്പിച്ച് തിരിച്ച് പോകുമ്പോഴായിരുന്നു അപകടം. ഇരുചക്രവാഹനത്തെ രക്ഷിക്കാൻ ബ്രേക്ക് ചെയ്തപ്പോൾ അകമ്പടി ജീപ്പ് റോഡിൽ മറിയുകയായിരുന്നു. ഉടനെ മുഖ്യമന്ത്രിയുടെ വാഹനം നിർത്തകയും മുഖ്യമന്ത്രി പുറത്തിറങ്ങി അപകടത്തിൽ പെട്ടവരെ ആമ്പുലൻസിൽ കയറ്റി വിട്ട ശേഷമാണ് യാത്ര തുടർന്നത്. ഇന്‍സ്‌പെക്ടര്‍ സന്തോഷിന് (49) ഇടതു കൈയിൻ്റ് കുഴയ്ക്ക് പരിക്കേറ്റു. വിരലിന് പൊട്ടലുമുണ്ട്. സന്തോഷിന് പ്ലാസ്റ്റിക് സര്‍ജ്ജറി ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സിപിഒ അഭിലാഷിന് (42) ഇടത് തോളിന് വേദനയുണ്ട്. സിപിഒ വിനു ഫ്രാന്‍സിസിന് തോളുകള്‍ക്ക് വേദനയുണ്ട്. എസ്ഐ എംകെ പ്രദീപിന് (52) നെഞ്ചുവേദനയും തോളുകള്‍ക്ക് വേദനയുമുണ്ട്. എഎസ്ഐ കെഎസ് പ്രദീപിന് തോളു വേദനയുമുണ്ട്. 

ENGLISH SUMMARY:Police van accident
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.