Web Desk

ന്യൂഡൽഹി

February 28, 2020, 12:32 pm

മകളുടെ മൃതദേഹത്തിനു മുന്നിൽ നിന്ന് പ്രതിഷേധിച്ച പിതാവിനെ തൊഴിച്ചകറ്റുന്ന പൊലീസ്‌: വീഡിയോ കാണാം

Janayugom Online

മകളുടെ മൃതദേഹത്തിനു മുന്നിൽ നിന്ന് പ്രതിഷേധിച്ച പിതാവിനെ പൊലീസുകാരൻ തൊഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പതിനാറുകാരിയുടെ മൃതദേഹത്തിനു മുൻപിൽനിന്ന് പ്രതിഷേധിച്ച പിതാവിനെയാണ് പൊലീസുകാരൻ തൊഴിക്കുന്നത്‌ . എന്നാൽ പെൺകുട്ടിയുടെ അച്ഛനടക്കമുള്ള ബന്ധുക്കൾ പോലീസിൽ നിന്ന് മൃതദേഹം ബലം പ്രയോഗിച്ച് കടത്താനാണ് ശ്രമിച്ചതെന്നും നിർബന്ധപൂർവ്വം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ട് പോകുമ്പോഴാണ് അനിഷ്ട സംഭവം ഉണ്ടായതെന്നും പോലീസുദ്യോഗസ്ഥയായ ചന്ദന ദീപ്തി ആരോപിച്ചു. പെൺകുട്ടി വിഷാദരോഗത്തിനും അടിമയായിരുന്നുവെന്നും കടുത്ത പനി മൂലം അവശതയിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഹോസ്റ്റൽ അധികൃതരുടെ അവഗണനയാണ് പെൺകുട്ടിയുടെ മരണത്തിൽ കലാശിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.പെൺകുട്ടിയുടെ അച്ഛനെ സിവിൽ പൊലിസ് ഓഫിസർ ശ്രീധർ തൊഴിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ തെലങ്കാന പൊലീസ് ഉന്നതതല അന്വേഷണത്തിനു ഉത്തരവിട്ടു. അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

 

you may also like this video