അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്; രാഹുല്‍ ഈശ്വര്‍ മടങ്ങി

Web Desk
Posted on November 17, 2018, 1:00 pm
പത്തനംതിട്ട: യുവതീ പ്രവേശന വിഷയത്തില്‍ പ്രതിഷേധവുമായി നിലയ്ക്കലിലെത്തിയ അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വര്‍ മടങ്ങി. ശബരിമലയിലും പരിസരത്തും പ്രതിഷേധവുമായി  എത്തുന്നവരെ  കരുതല്‍ തടങ്കലിലാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ മടങ്ങിയത്.
രണ്ടു ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഭക്തരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ശബരിമലയില്‍ അക്രമ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാക്കളെ കരുതല്‍ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്യുന്നത്.