മഹേശന്റെ മരണത്തില്‍ ദുരൂഹത; വെള്ളാപ്പള്ളിക്ക് പിന്നാലെ തുഷാര്‍ വെള്ളാപ്പള്ളിയേയും ചോദ്യം ചെയ്യും

Web Desk

ആലപ്പുഴ

Posted on July 04, 2020, 3:26 pm

കെ കെ മഹേശന്‍റെ ആത്മഹത്യയിൽ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും ഇന്ന് ചോദ്യം ചെയ്യും. വെള്ളാപ്പള്ളിയുടെ സഹായി കെ എൽ അശോകനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. രണ്ടുപേരുടെയും മൊഴി പൂർണ്ണമായും രേഖപ്പെടുത്തിയിരുന്നു.

തുഷാറിനെ കണിച്ചുകുളങ്ങര വീട്ടിലെത്തിയാകും പൊലീസ് ചോദ്യം ചെയ്യുക. മാരാരിക്കുളം പൊലീസിന്റെ ചോദ്യം ചെയ്യല്‍ വൈകിട്ട് അഞ്ച് മണിക്കായിരിക്കും. മഹേശന്‍റെ ആത്മഹത്യാക്കുറിപ്പില്‍ മാനസിക പീഡനമടക്കമുള്ള വിഷയങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. നിലവിൽ അസ്വഭാവിക മരണത്തിനാണ് മാരാരിക്കുളം പൊലീസ് കേസെടുത്തിരിക്കുന്നത്.

ENGLISH SUMMARY;POLICE WILL BE QUESTION THUSHAR VELLAPPALLY
You may also like this video