സംസ്ഥാനത്ത് വാഹന പരിശോധനയില്‍ അടിമുടി മാറ്റവുമായി പൊലീസ്

Web Desk

തിരുവനന്തപുരം

Posted on September 22, 2020, 10:54 am

സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ച് പൊലീസിന്റെ വാഹന പരിശോധനയ്ക്ക് ഇന്ന് തുടക്കം. കറന്‍സി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയാണ് പുതിയ സംവിധാനം. കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് വാഹനങ്ങളുടെ രേഖകള്‍ നേരിട്ട് പിശോധിക്കാതെ നിയമലംഘനം ചെയ്യുന്നവരുടെ ഫോട്ടോ സഹിതമാണ് കേസുകള്‍ ഇതിലൂടെ രജിസ്റ്റര്‍ ചെയ്യുന്നത്.

ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റില്ലാതെ വാഹനം ഓടിക്കുകയാണെങ്കില്‍ പിഴ പണമായിട്ടില്ലെങ്കില്‍ എടിഎം കാര്‍ഡ് നല്‍കി നേരിട്ട് അടയ്ക്കാം. ഈ പാസ് യന്ത്രത്തില്‍ വാഹനത്തിന്റെ നമ്പര്‍ അടിച്ച് കൊടുത്താല്‍ വാഹനത്തിന്റെ ഉടമയുടെ വിവരങ്ങള്‍ കിട്ടും.

മുന്‍പ് വാഹന ഉടമ നടത്തിയിട്ടുള്ള നിയമലംഘനങ്ങളും പൊലീസിന് ഇതിലൂടെ കണ്ടെത്താന്‍ കഴിയും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, തൃശൂര്‍ നഗരങ്ങളിലാണ് ഈ പാസ് യന്ത്രങ്ങള്‍ 100 വീതം നല്‍കിയിരിക്കുന്നത്. പുതിയ സംവിധാനം മറ്റിടങ്ങളിലേക്കും മാറ്റനാണ് പൊലീസ് തീരുമാനം.

ENGLISH SUMMARY:Police with rad­i­cal change in vehi­cle inspec­tion in the state
You may also like this video