25 April 2024, Thursday

Related news

April 13, 2024
April 8, 2024
April 7, 2024
April 1, 2024
March 27, 2024
March 25, 2024
March 25, 2024
March 14, 2024
March 11, 2024
March 3, 2024

മുങ്ങിനടക്കുന്നവരെ തപ്പിക്കണ്ടെത്തും; സ്പെഷ്യല്‍ ഡ്രൈവുമായി പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
September 29, 2021 10:55 pm

വിവിധ കേസുകളിൽ പ്രതിയായി കോടതികളിൽ നിന്നും വാറന്‍റ് പുറപ്പെടുവിച്ചിട്ടും മുങ്ങി നടക്കുന്നവരെ പിടികൂടാൻ എറണാകുളം റൂറൽ പോലീസിന്‍റെ സ്‌പെഷ്യൽ ഡ്രൈവ്. കോടതിയിൽ ഹാജരാകാതെ നടക്കുന്ന 107 പേരെയാണ് കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലൂടെ പിടികൂടിയത്. ഇതില്‍ 13 പേര്‍ ദീര്‍ഘകാലമായി പെന്‍റിംഗ് വാറന്‍റുള്ള പ്രതികളാണ്. വിവിധ കോടതികളില്‍ നിന്നും ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിട്ടുള്ള 94 പേരാണ് മറ്റുള്ളവര്‍. ജില്ലയിലെ 34 പോലീസ് സ്റ്റേഷന്‍ പരിധികളിലായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലാകുന്നത്‌. ഇത്തരം ഓപ്പറേഷനുകള്‍ തുടര്‍ന്നും നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ,കാര്‍ത്തിക് പറഞ്ഞു.

 

Eng­lish Sum­ma­ry: Police with spe­cial drive

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.