മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച കേസില്‍ പോലീസുകാരന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊച്ചി മെട്രോ പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് ആര് ചന്ദ്രനാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. മെയ് 14 നാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനാണ് മര്‍ദനമേറ്റത്. അഭിലാഷിന്റെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടറെ മര്‍ദിച്ചത്. ഇതിനു പിന്നാലെ അഭിലാഷ് ഒളിവില്‍ പോയിരുന്നു. തന്നെ ക്രൂരമായി മര്‍ദിച്ചെന്നും നീതി കിട്ടാത്തതിനാല്‍ രാജി വക്കുകയാണെന്നും വ്യക്തമാക്കി ഡോ. രാഹുല്‍ മാത്യു എഫ് ബിയില്‍ പോസ്റ്റിട്ടിരുന്നു.
കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി വൈ എസ്പിക്കാണ് അന്വേഷണ ചുമതല. ചെങ്ങന്നൂര്‍ ഡി വൈ എസ് പി, മാവേലിക്കര എസ് എച്ച് ഒ എന്നിവര്‍ സംഘത്തിലുണ്ടാകും. പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ ഉള്‍പ്പെടെ സമര പരിപാടികള്‍ നടത്തിയിരുന്നു. ഇന്ന് സംസ്ഥാന വ്യാപകമായി രാവിലെ 10 മുതല്‍ 11 വരെ ഒപികള്‍ ബഹിഷ്കരിച്ചും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു .
english summary;Policeman granted anticipatory bail in doctor assault case
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.