ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ 20 കാരിയെ രണ്ട് പൊലീസുകാർ ചേർന്ന് പീഡിപ്പിച്ചു. ഗൊരഖ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചത്. പൊലീസുകാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഗൊരഖ്നാഥ് പൊലീസ് സ്റ്റേഷനിലെ അജ്ഞാതരായ പൊലീസുകാര്‍ക്ക് നേരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. യുവതി സംഭവം വീട്ടില്‍ അറിയിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. വെള്ളിയാഴ്ച യുവതിയുടെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ENGLISH SUMMARY: Policeman raped 20 year old girl in UP
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.