പാലക്കാട്: ഹെൽമെറ്റിടാതെ വന്ന യുവാവിനെ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തിയ പൊലീസിന്റെ കിരാത പ്രവർത്തി നമ്മളെയെല്ലാം ഒരു പോലെ അസ്വസ്ഥമാക്കിയ സംഭവമായിരുന്നു. എന്നാൽ ഇങ്ങനെയുള്ളവർമാത്രമല്ല. മനുഷ്യത്വം മരിക്കാത്തവരും പൊലീസിൽ ഉണ്ടെന്ന് തെളിയിക്കുകയാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ. ഹെൽമെറ്റിടാതെ ബൈക്കിലെത്തിയ കോളജ് വിദ്യാർഥികളെ തടഞ്ഞുനിർത്തി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ കയ്യടിനേടുന്നുണ്ട്.
ഇതാവണം പോലീസുകാരൻ 😍
Variety Media ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಡಿಸೆಂಬರ್ 12, 2019
പൊലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാർഥികളുടെ തലയിൽ ഹെൽമെറ്റ് വച്ചുകൊടുത്താണ് ഈ ഉദ്യോഗസ്ഥൻ മാതൃകയായത്. പിഴ ഈടാക്കാൻ അറിയാത്തതു കൊണ്ടല്ലെന്നും ഇനി ആവർത്തിക്കരുതെന്നും ഇദ്ദേഹം പറയുന്നു. ‘അപമാനിക്കാൻ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നത്. കഴിഞ്ഞ രണ്ടുമാസം മുൻപ് ഒരു ഇൻക്വസ്റ്റിന് പോയി, നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തൻ മോർച്ചറിയിൽ ഇങ്ങനെ മലർന്ന് കിടക്കുവാ. മുടിയൊക്കെ നന്നായി വാർന്ന് വച്ച് യൂണിഫോമിൽ ആ പയ്യൻ മരിച്ചുകിടക്കുന്ന കണ്ടപ്പോൾ ചങ്ക് പിടച്ചുപോയി, അച്ഛനും അമ്മയും ഇത്രയുമൊക്കെ വളർത്തിയത് മറക്കരുത്..’ പൊലീസുകാരൻ പറഞ്ഞു. തൃത്താലയിലാണ് സംഭവമെന്ന് വീഡിയോയിൽ പറയുന്നുണ്ട്. വിദ്യാർത്ഥികളെ തലയിൽ ഹെൽമറ്റ് ധരിപ്പിച്ച ശേഷമാണ് പൊലീസുകാർ പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.