14 March 2026, Saturday

Related news

March 14, 2026
March 14, 2026
March 14, 2026
March 8, 2026
February 25, 2026
February 17, 2026
February 17, 2026
February 14, 2026
February 6, 2026
February 5, 2026

നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പ്രതി ആ ത്മഹ ത്യയ്ക്ക് ശ്രമിച്ച സംഭവം; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷൻ

Janayugom Webdesk
തിരുവനന്തപുരം
January 18, 2023 7:18 pm

നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പ്രതി ആ ത്മഹ ത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വിഷ്ണു, ഷാന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. നെടുമങ്ങാട് മുത്താം കോണം സ്വദേശി മനു(29) ആണ് പൊലീസ് സ്റ്റേഷനിലെ ബാത്ത്‌റൂമിന്നുള്ളിലെ വെന്റിലേഷനില്‍ തുങ്ങി മരിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ബാത്ത്‌റൂമില്‍ കയറിയ മനുവിനെ ഏറെ നേരമായിട്ടും കാണാതായിതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂ ങ്ങി മരിക്കാൻ ശ്രമിച്ചത്. വാതില്‍ ചവിട്ടി തുറന്നാണ് പൊലീസ് അകത്ത് കയറി ഇയാളെ രക്ഷപ്പെടുത്തിയത്.

ഉടനെ തന്നെ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് അയല്‍വാസിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്നാണ് മനുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. യുവതിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

Eng­lish Sum­ma­ry: police­men suspended
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.