മഞ്ചിക്കണ്ടി വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തോട്‌ പോലീസ്‌ കാണിക്കുന്ന അനാദരവിനെതിരെ പ്രതിഷേധം

Web Desk
Posted on November 19, 2019, 12:05 pm

മഞ്ചിക്കണ്ടി വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ അളകപ്പപുരം സ്വാദേശി സ്വർണത്തിന്റെ മകൾ രമ എന്ന അജിതയുടെയും,ചെന്നൈ clt നഗർ അരവിന്ദൻ എന്ന ശ്രീനിവാസന്റേയും മൃതദേഹങ്ങൾ വിലാസം ഉണ്ടായിരുന്നിട്ടും ബന്ധുക്കൾ ഏറ്റുവാങ്ങാൻ തയ്യാറായിരുന്നിട്ടും അജ്ഞാത മൃതദേഹം എന്നനിലയിൽ സംസ്കരിക്കാൻ പോലീസ് നടത്തുന്ന നീക്കം അപലപനീയമാണ്. ശ്രീനിവാസന്റെ ബന്ധുക്കൾ തിരിച്ചറിയാനെത്തുകയും DNA ടെസ്റ്റിന് രക്തസാമ്പിൾ നൽകി റിസൾട്ടിന് കത്തിരിക്കുകയുമാണ്.

ശ്രീനിവാസന്റെ ബന്ധുക്കൾ തിരിച്ചറിയാൻ എത്തിയപ്പോൾ സഹായത്തിനുണ്ടായിരുന്ന തമിഴ്‌നാട്ടിലെയും കേരളത്തിലെയും മനുഷ്യാവകാശ പ്രവർത്തകരെ കാണരുതെന്നും സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുകയും ദീർഘനേരം മൊഴിയെടുക്കുന്നു എന്ന കാരണം പറഞ്ഞു ബന്ധുക്കളോട് സംസാരിച്ചശേഷം പോലീസ് ഓട്ടോകയറ്റി പറഞ്ഞയച്ചത് ദുരൂഹത വർധിപ്പിക്കുന്നതാണ്. അതിനു ശേഷം ബന്ധുക്കൾ ആരുമായും ബന്ധപ്പെടാത്തത് സംശയം ബാലപ്പെടുത്തുന്നു. DNA ടെസ്റ്റിന് അയക്കാതെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി തിരിച്ചയാക്കുകയായിരുന്നോ എന്ന് പോലീസും സർക്കാരും വെളിപ്പെടുത്തണം. അജിതയുടെത് തമിഴ്‌നാട്ടിലെ വളരെ ദരിദ്രമായ കുടുംബമാണ്. അവരെ പോലീസ് കണ്ടെത്തി വിവരമറിയിച്ച് മൃതദേഹം ഏറ്റെടുക്കരുതെന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചിരിക്കുന്നു. ഇത് ഒരു പരിഷ്കൃത സമൂഹത്തിനും ജനാധിപത്യമൂല്യങ്ങൾക്കും ചേർന്നതല്ല.

പോലീസ് ഭീഷണികൾ അവസാനിപ്പിച്ച് കണ്ടെത്തിയ ബന്ധുക്കൾക്ക് മൃതദേഹം കൈമാറാൻ സർക്കാർ സാഹചര്യം ഒരുക്കണം. അജ്ഞാത മൃതദേഹമായി സംസ്കരിക്കാതിരിക്കാൻ കേരളത്തിന്റെ പൊതുമനസാക്ഷിക്കുവേണ്ടി മൃതദേഹങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണ്. കുറഞ്ഞപക്ഷം മൃതദേഹം സംസ്കരിക്കുമ്പോൾ പൊതുജനങ്ങൾക്കും  മനുഷ്യാവകാപ്രവർത്തകർക്കും അന്ത്യാഭിവാദ്യം അർപ്പിക്കാനുള്ള അവസരമെങ്കിലും ഉണ്ടാകണം. ഇതുകാണിച്ചു തൃശൂർ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട പോലീസ് അധികാരികളെ ഇതു സംബന്ധമായി ബന്ധപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ ഇതിന് പ്രത്യേകം അപേക്ഷ നൽകും.  A വാസു(ഗ്രോ)പി. പി ഷാന്റോലാൽ(പോരാട്ടം)അഡ്വ. പി എ ഷൈന, സി എ ജിതൻ.