June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ജാദവ്പൂർ സർവകലാശാലയിലെ പോളണ്ട് വിദ്യാർത്ഥിയോട് രാജ്യം വിടാൻ നിർദേശം

By Janayugom Webdesk
March 1, 2020

ജാദവ്പൂർ സർവകലാശാലയിലെ പോളണ്ട് വിദ്യാർത്ഥിയോട് രാജ്യം വിടാൻ ഫോറിനർ റീജ്യണൽ രജിസ്ട്രേഷൻ ഓഫീസിന്റെ നിർദ്ദേശം. കൊൽക്കത്തയിൽ പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ നിർദ്ദേശമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. നേരത്തെ വിശ്വഭാരതി സർവകലാശാലയിലെ ബംഗ്ലാദേശി വിദ്യാർത്ഥി അഫ്സര അനിക മീമിന് സമാന നിർദ്ദേശം നൽകിയിരുന്നു. പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തതിന്റെ ഫോട്ടോകൾ ഇവർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിർദ്ദേശം. കമിൽ സെയ്ദ്സിൻസ്കി എന്ന പോളിഷ് വിദ്യാർത്ഥിയോടാണ് ഇപ്പോൾ രാജ്യം വിടാന്‍ നിർദ്ദേശിച്ചിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി രണ്ടാഴ്ചയ്ക്കകം രാജ്യം വിടണമെന്നാണ് നിർദ്ദേശം. വിദ്യാർത്ഥി വിസയിലെത്തിയ ഒരാൾ ഇത്തരം സമരങ്ങളിൽ പങ്കെടുക്കുന്നത് അനുകരണീയമല്ലെന്നാണ് അധികൃതരുടെ ഭാഷ്യം.

ENGLISH SUMMARY: Pol­ish stu­dent at Jadavpur Uni­ver­si­ty instruct­ed to leave the country

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.