കണ്ണിനുള്ളില്‍ ടാറ്റു ചെയ്ത് കാഴ്ച നഷ്ടപ്പെട്ട യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍. പോളണ്ട് സ്വദേശിനിയായ അലക്‌സാന്‍ഡ്ര സഡോവ്‌സ്‌ക (25) യാണ് ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ടാറ്റു ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇടതു കണ്ണിന്റെ കാഴ്ച ഭാഗികമായും നഷ്ടമായി.
പോളിഷ് ഗായകനായ പോപ്പക്കിനോടുള്ള ആരാധന മൂലമാണ് യുവതി കണ്ണിനുള്ളില്‍ ടാറ്റു ചെയ്യാന്‍ തീരുമാനിച്ചത്. പോപ്പക്കിനെ പോലെ കണ്ണിന്റെ വെള്ളയില്‍ കറുത്ത ടാറ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പിയോട്ടര്‍ എന്ന ടാറ്റു ആര്‍ട്ടിസ്റ്റിനെ യുവതി സമീപിച്ചത്. എന്നാല്‍ ടാറ്റു ചെയ്തതിന് ശേഷം കണ്ണിനുള്ളില്‍ കടുത്ത വേദന തുടങ്ങിയതിനെ തുടര്‍ന്ന് ടാറ്റു ആര്‍ട്ടിസ്റ്റിനെ അറിയിച്ചപ്പോള്‍ വേദന സംഹാരികള്‍ കഴിച്ചാല്‍ മതി എന്നായിരുന്നു മറുപടി.
എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയുടെ കാഴ്ച നഷ്ടമാകാന്‍ തുടങ്ങി. മൂന്ന് തവണ ശസ്ത്രക്രിയ്ക്ക് വിധേയമായെങ്കിലും കാഴ്ച ഇനി തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാത്രമല്ല ഇടതുകണ്ണിന്റെ ശേഷിക്കുന്ന കാഴ്ചയും നഷ്ടമായേക്കും എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ടാറ്റു ചെയ്യാന്‍ ഉപയോഗിച്ച മഷി കണ്ണിലെ കോശങ്ങളിലേയ്ക്ക് വ്യാപിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണം.
English Summary;Polish woman goes blind after eyeball tattoo
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.