പുളിക്കല്‍ സനില്‍രാഘവന്‍

June 10, 2021, 4:09 pm

കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ കടുത്ത അമര്‍ഷത്തില്‍; ഹൈക്കമാന്‍ഡുമായി തുറന്ന പോരില്‍

Janayugom Online

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ ഒരോ നിലപാടിലും കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ കടുത്ത അമര്‍ഷത്തിലാണ്. ഗ്രൂൂപ്പുകളുടെ താല്‍പര്യംപരിഗണിക്കാതെ പ്രതിപക്ഷനേതാവ്, കെപിസിസി അധ്യക്ഷന്‍ എന്നിവരെ നിയമിച്ചു. എന്നാല്‍ഡ ജംബോ കമ്മിറ്റികള്‍ പാടില്ലെന്ന നിലപാട് എടുക്കുകുയും3 വര്‍ക്കിംഗ് പ്രസിഡന്‍റുമാരെ നിയമിക്കുകയും ചെയ്തു.ഇതോടെ കൂടി കേരളത്തിലെ എ ‚ഐ ഗ്രുപ്പുകള്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. വര്‍ക്കിംഗ് പ്രസിഡന്‍റുമാരെ നിയമിക്കുമ്പോള്‍ പോലും തങ്ങളോട് ചോദിച്ചില്ലെന്ന അവര്‍ പറയുന്നു. മുമ്പൊക്കെ ഗ്രൂപ്പുകള്‍ പറയുന്നതു കേള്‍ക്കുമായിരുന്നു. എന്നാല്‍ എന്നും ഗ്രൂപ്പിന്റെ പേരിൽ പഴികേൾക്കേണ്ടി വന്ന കോൺഗ്രസ്സിന് സമീപകാലത്തെ ഗ്രൂപ്പ് കളികൾ ഉണ്ടാക്കിയ പൊല്ലാപ്പുകൾ ചെറുതല്ല.കളികൾ അതിന്റെ പൂർണ്ണതയിലെത്തി അത് ഒടുവിൽ പാർട്ടിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി. അണികൾ ഉൾപ്പടെ അമർഷവുമായി രംഗത്തെത്തി പ്രതിഷേധം കടുത്തപ്പോൾ തലമുറ മാറ്റം എന്ന സിദ്ധാന്തത്തിലുടെ ആദ്യം പ്രതിപക്ഷനേതാവിലും ഇപ്പോൾ കെപിസിസി പ്രസിഡന്റിലും പുനർചിന്തനം നടത്തുകയായിരുന്നു.ഇരു മാറ്റങ്ങളെയും അണികളിലും സർവ്വോപരി പാർട്ടിയിലും ഉണ്ടാക്കിയ ആവേശം ചെറുതല്ലെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട് . തദ്ദേശസ്വയംഭരണ തെര‍ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെതുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഒന്നും പിടിച്ചില്ലെന്നും നാലുമാസംമുമ്പിലുണ്ടായിട്ടും പാര്‍ട്ടി സംസ്ഥാനനേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിച്ചു. സിപിഎം ‚സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തലമുറമാറ്റത്തില്‍ മുന്നേറുമ്പോള്‍ പലരും സ്ഥാനങ്ങളില്‍കടിച്ചു തൂങ്ങുകയായിരുന്നു. എല്ലായിടത്തും ജംബോകമ്മിറ്റികള്‍, കൂടാറില്ല, പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരില്ല .

ഭാരവാഹികളായിരിക്കുന്നവര്‍ക്ക് അത് ഒരുഭൂഷണം മാത്രമാണ്, ഇത്തരമൊരു സാഹചര്യത്തിലാണ് തലമുറമാറ്റത്തിനായി പാര്‍ട്ടി ഹൈക്കമാന്‍ഡ് ശ്രമിച്ചതെന്നും പറയപ്പെടുന്നു. എന്നാലും കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അനിവാര്യമാണെന്നാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ ആവശ്യം. കോണ്‍ഗ്രസ് ഹൈക്കമാന്‍‍ഡ് മാറ്റത്തിലേക്ക് കുതിക്കുമ്പോഴും പഠിച്ച പല്ലവി മറക്കില്ല കേരളത്തിലെ കോണ്‍ഗ്രസ് . എന്നതുപോലെ ഗ്രൂപ്പ് കളി അത്രപെട്ടെന്ന് മറക്കാൻ കോൺഗ്രസ്സിനെക്കൊണ്ടാവില്ല എന്നത് തന്നെയാണ് നിലവിലെ പാർട്ടിക്കുള്ളിലെ സംഭവ വികാസങ്ങളും സൂചിപ്പിക്കുന്നത്. കാരണം പുനഃസംഘടനയെച്ചൊല്ലി കോൺഗ്രസിൽ എ, ഐ ഗ്രൂപ്പുകൾക്ക് കടുത്ത അമർഷമാണ് പുകയുന്നത്. കെപിസിസി. പ്രസിഡന്റിനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരെ ഏകപക്ഷീയമായി നിയമിച്ചതിലാണ് ഇവർ ഹൈക്കമാൻഡിനുനേരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നത്. പാർട്ടിയിൽ പ്രബലമായ രണ്ടു വിഭാഗങ്ങളെയും പൂർണമായും അവഗണിക്കുന്നുവെന്ന വികാരമാണ് ഗ്രൂപ്പ് നേതൃത്വം ഉയർത്തുന്നത്. വർക്കിങ് പ്രസിഡന്റുമാരുടെ നിയമനത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ നിശ്ചയമായും പേരുകൾ നിർദ്ദേശിക്കുമായിരുന്നുവെന്നാണ് ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കുന്നത്. ഗ്രൂപ്പുകൾക്കതീതമായാണ് മൂന്ന് വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചതെന്നതും ശ്രദ്ധേയമാണ്. ടി. സിദ്ദിഖ് എ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും പ്രതിപക്ഷനേതാവിന്റെ നിയമനത്തിൽ അദ്ദേഹം സ്വതന്ത്ര നിലപാടെടുത്തു. പി.ടി. തോമസും കൊടിക്കുന്നിൽ സുരേഷും എ ഗ്രൂപ്പിൽനിന്ന് നേരത്തേ അകന്നിരുന്നു.പ്രസിഡന്റിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ ഹൈക്കമാൻഡ് താത്പര്യമനുസരിച്ച് നിയമിക്കുന്നതിൽ എതിർപ്പില്ലെന്നാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചത്. കെ. സുധാകരനെ പ്രസിഡന്റാക്കാൻ തിരഞ്ഞെടുപ്പിനുമുമ്പുതന്നെ ഹൈക്കമാൻഡ് തലത്തിൽ ഏകദേശധാരണയായെന്നിരിക്കെ, മറ്റുപേരുകൾ ഉയർത്തുന്നതിൽ കാര്യമില്ലെന്നായിരുന്നു ഗ്രൂപ്പുകളുടെ നിലപാട്.ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കേന്ദ്ര നേതൃത്വം അവഗണിക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി. മാറ്റങ്ങളെക്കുറിച്ച് സോണിയയോ രാഹുലോ സംസാരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. അത്തരം ചർച്ചകളുണ്ടായാലേ പ്രശ്‌നം പരിഹരിക്കപ്പെടൂവെന്ന സൂചനയും ഗ്രൂപ്പ് നേതൃത്വം പങ്കുവെക്കുന്നു.ജംബോ കമ്മിറ്റികൾ ഒഴിവാക്കണമെന്ന കെ. സുധാകരന്റെ അഭിപ്രായത്തോട് എതിർപ്പില്ല. എന്നാൽ, അതാണ് കാഴ്ചപ്പാടെങ്കിൽ വർക്കിങ് പ്രസിഡന്റുമാർ മൂന്ന് എന്തിനാണെന്ന് ഗ്രൂപ്പുകൾ ചോദിക്കുന്നു. ഗ്രൂപ്പുകൾക്കതീതമെന്ന വിശേഷണം നൽകി പുതിയ ഗ്രൂപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പക്ഷം.വർക്കിങ് പ്രസിഡന്റുമാരുടെ നിയമനത്തിലും കെ.സി. വേണുഗോപാലും കെ. സുധാകരനും വി.ഡി. സതീശനും അടങ്ങുന്ന അച്ചുതണ്ടാണ് കാര്യങ്ങൾ നിയന്ത്രിച്ചതെന്ന വിശ്വാസമാണ് ഗ്രൂപ്പുകൾ പങ്കുവെക്കുന്നത്. ഉടനടി പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും.

എ, ഐ ഗ്രൂപ്പ് നേതാക്കൾ പരസ്പരം ആശയവിനിമയത്തിലാണ്.അതേസമയം പ്രതിഷേധമുണ്ടെങ്കിലും കെപിസിസി., ഡി.സി.സി. പുനഃസംഘടനയിൽ അഭിപ്രായം പറയുമെന്ന പൊതു നിലപാടിലാണ് ഗ്രൂപ്പുകൾ. ഉടനടി സംഘടനാ തിരഞ്ഞെടുപ്പിനു സാധ്യതയില്ലെന്നിരിക്കെ, നാമനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും പുനഃസംഘടന. ഇതിൽനിന്ന് വിട്ടുനിന്നാൽ ഒപ്പംനിൽക്കുന്നവരെ സംരക്ഷിക്കാനാകില്ല.തുടര്‍ന്നും ഗ്രൂപ്പുകളെ അവഗണിക്കുകയാണെങ്കില്‍ ത്രിണമൂല്‍കോണ്‍ഗ്രസ് രൂപത്തില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുന്നതിനെകുറിച്ചും കേരളത്തിലെ ഗ്രൂപ്പുകളില്‍ ചിന്ത ഉണര്‍ന്നിട്ടുണ്ട്.ഗ്രൂപ്പുകളെ അപ്രസക്തമാക്കാനുള്ള ഹൈക്കമാൻഡ്‌ നീക്കത്തിൽ കോൺഗ്രസിൽ അതൃപ്‌തി പുകയാൻ തുടങ്ങി. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിലുള്ള തങ്ങളുടെ ‘പ്രയാസം’ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന്‌ ആദ്യവെടിപൊട്ടിച്ച്‌ എ ഗ്രൂപ്പ്‌ നേതാവ്‌ കെ സി ജോസഫ്‌ രംഗത്ത്‌ വന്നു. ഗ്രൂപ്പ്‌ താൽപ്പര്യങ്ങൾ അവഗണിച്ചാൽ ശക്തിയായി ചോദ്യം ചെയ്യുമെന്ന മുന്നറിയിപ്പാണ്‌ കെ സി ജോസഫ്‌ നൽകുന്നത്‌. തനിക്ക്‌ ഗ്രൂപ്പില്ലെന്ന കെ സുധാകരന്റെ വാദത്തെയും കെ സി ഖണ്ഡിച്ചു. കെ സുധാകരനും നേരത്തേ ഗ്രൂപ്പുണ്ടായിരുന്നുവെന്നും ഗ്രൂപ്പുകൾ കോൺഗ്രസിനെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.എ,ഐ ഗ്രൂപ്പുകാരെ തുടച്ചുനീക്കി സമ്പൂർണ അഴിച്ചുപണിയുമായി മുന്നോട്ടുപോകാനാണ്‌ കെ സുധാകരന്‌ ഹൈക്കമാൻഡ്‌ നൽകിയ നിർദേശം. ആറുമാസത്തിനുള്ളിൽ കെപിസിസി,ഡിസിസി തലത്തിൽ പുനഃസംഘടന നടത്തണം. ഗ്രൂപ്പ്‌ പരിഗണനയിൽ കയറിക്കൂടിയ ഡിസിസി പ്രസിഡന്റുമാരും കെപിസിസി ഭാരവാഹികളും പുറത്താകുമെന്ന സൂചനയാണ്‌ സുധാകരൻ നൽകുന്നത്‌. കഴിവില്ലാത്തവർ നേതൃത്വത്തിൽ വന്നതാണ്‌ കോൺഗ്രസിന്റെ തകർച്ചയ്‌ക്ക്‌ കാരണം. സ്വന്തക്കാരെ കുത്തിത്തിരുകി കമ്മിറ്റികളുണ്ടാക്കിയെന്നും ഇവരെയെല്ലാം മാറ്റുമെന്നും സുധാകരൻ പറഞ്ഞു.ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിനെതിരെ യോജിച്ച പോരാട്ടത്തിന്‌ എ,ഐ ഗ്രൂപ്പ്‌ തയ്യാറെടുക്കുന്നു. പുനഃസംഘടനയിലും ഗ്രൂപ്പ്‌ നേതൃത്വങ്ങളെ അവഗണിച്ച്‌ മുന്നോട്ടുപോകാനാണ്‌ ഭാവമെങ്കിൽ എന്തുവിലകൊടുത്തും ചെറുക്കാനാണ്‌ തീരുമാനം.

ഉമ്മൻചാണ്ടിയുമായി ആശയവിനിമയം നടത്തിയ രമേശ്‌ ചെന്നിത്തല പിന്നീട്‌ കെപിസിസി ആസ്ഥാനത്ത്‌ എത്തി മുല്ലപ്പള്ളിയെ കണ്ടു. രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തി കെ സി വേണുഗോപാൽ ഒരുക്കിയ തിരക്കഥയാണ്‌ അരങ്ങേറുന്നതെന്ന സന്ദേശമാണ്‌ മൂവരും അണികൾക്ക്‌ നൽകിയിട്ടുള്ളത്‌.ഇതിനിടെ വി ഡി സതീശനും കെ സുധാകരനും കൈകോർത്തതോടെ ‘കെഎസ്‌–-വിഡി’ എന്ന പുതിയ ഗ്രൂപ്പും അണിയറയിൽ പിറവിയെടുത്തു. എ,ഐ ഗ്രൂപ്പുകളിൽനിന്ന്‌ ജില്ലാതല നേതാക്കളടക്കം ഈ ഗ്രൂപ്പിലേക്ക്‌ കളംമാറുകയാണ്‌.ബിജെപിയോട്‌ മൃദുസമീപനം എന്ന ദുഷ്‌പേര്‌ മാറ്റാൻ പുതിയ പാർടി നേതൃത്വത്തിനാകട്ടെയെന്ന്‌ കെ മുരളീധരൻ എംപി. കേന്ദ്രനയങ്ങൾക്കും ബിജെപിക്കും എതിരായ നീക്കങ്ങളുടെ നേതൃത്വമാണ്‌ കോൺഗ്രസ് ഏറ്റെടുക്കേണ്ടത്‌. പുതിയ നേതൃത്വത്തിന് അതിന് കഴിയും എന്നാണ് വിശ്വാസം. ബിജെപിയോട് മൃദുസമീപനം കോൺഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്‌പേര് അഞ്ചുവർഷം പാർടിക്കുണ്ടായി. അതിനാലാണ് ന്യൂനപക്ഷങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ എതിരായ സമീപനം സ്വീകരിച്ചത്‌. ആ പിഴവ് പുതിയ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്‌. ഗ്രൂപ്പ് അതിപ്രസരത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന പുതിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞതിനെ പൂർണമായും പിന്തുണയ്‌ക്കുന്നു. ഗ്രൂപ്പുകൾ ഇല്ലാതായത് സ്വാഗതാർഹം. എന്നാൽ അതിന്റെ പേരിൽ പുതിയ ഗ്രൂപ്പുണ്ടാകരുത്‌. ജംബോ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മുരളീധരൻ പറയുന്നു.
eng­lish sum­ma­ry; polit­i­cal analya­sis about the clash in A,I Group against con­gress Highcommand
you may also like this video;