Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

March 02, 2021, 4:40 pm

കെ. മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം ; ഐ ഗ്രൂപ്പിനെതിരെ എ ഗ്രൂപ്പ് ഒരുക്കുന്ന കെണി

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ ആരും തന്നെ മത്സരിക്കേണ്ടെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം കെ. മുരളീധരന് വേണ്ടി മാറ്റി വെയ്ക്കുന്നു.ഐ ഗ്രൂപ്പിനിട്ട് എ ഗ്രൂപ്പ് കൊടുക്കുന്ന മുട്ടന്‍ പണി കൂടിയാണിത്.കെ മുരളീധരന്റെ പരാതികള്‍ പരിഹരിനാണെന്ന വ്യാജേനയാണ് എ ഗ്രൂപ്പിന്‍റെ ബുദ്ധി പ്രവര്‍ത്തിക്കുന്നത്.അദ്ദേഹത്തെ എങ്ങനെയും മത്സരിപ്പിക്കാനാണ് നീക്കം.ഇതിനായി എ ഗ്രൂപ്പ് ഒന്നിച്ചു എന്നുള്ളത് എടുത്തു പറയേണ്ടതാണ്. മുതിര്‍ന്ന നേതാവ് എകെ ആന്റണിയാണ് മുരളീധരനെ മത്സരിപ്പിക്കാനായി നിര്‍ദേശിച്ചത്. കേരളത്തിലെ കോണ്‍ഗ്രസില്‍ അദ്ദേഹം കാര്യമായി ഇടപെടുന്നു എന്ന് വ്യക്തമാക്കുകയാണ്.ആന്റണിക്ക് പുറമേ ഉമ്മന്‍ ചാണ്ടിയും കെ മുരളീധരന്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് നിന്നു. കരുണാകരന്റെ മകനെ എ ഗ്രൂപ്പ് നേതാക്കള്‍ ശക്തമായി പിന്തുണച്ചു എന്നതാണ് കോണ്‍ഗ്രസിലെ ഞെട്ടിക്കുന്ന കാര്യം. 

രണ്ട് ദിവസം മുമ്പ് മുരളീധരന്‍ നടത്തിയ ഒരുപരാമര്‍ശം എ ഗ്രൂപ്പിനെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. കരുണാകരനെ ഇല്ലാതാക്കാന്‍ നോക്കിയവര്‍ ഇപ്പോഴും അത് തുടരുന്നുവെന്നും, കരുണാകരനൊപ്പം നിന്നവരെയാണ് വേട്ടയാടുന്നതെന്നും പറഞ്ഞിരുന്നു. ഇത് എ ഗ്രൂപ്പിനെ ഉന്നമിട്ടായിരുന്നു. ഇതോടെയാണ് മുരളീധരനെ ഇറക്കി ആ ആരോപണത്തെ പൊളിക്കാന്‍ എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. എന്തായാലും കേരളത്തിലെ മറ്റൊരു നേതാക്കള്‍ക്കും ഇളവ് നല്‍കില്ല എന്നാണ് തീരുമാനം. കെ മുരളീധരന്‍ തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ട് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. വടകരയില്‍ മുല്ലപ്പള്ളി അടക്കം നടത്തിയ പരാമര്‍ശങ്ങള്‍ ആര്‍എംപിയുമായുള്ള ബന്ധത്തിലും വിള്ളലുണ്ടാക്കി. ഇതേ തുടര്‍ന്ന് വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഒടുവില്‍ നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍ കേരളത്തിലെ എംപിമാരില്‍ അദ്ദേഹത്തിന് മാത്രമാണ് ഇളവ് നല്‍കുക . മുരളീധരന്‍ മത്സരിക്കുകയാണെങ്കില്‍ വട്ടിയൂര്‍ക്കാവില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് സാധ്യത. എന്നാല്‍ മുരളീധരന്‍ ഇതുവരെയും തന്‍റെ മനസിലിരിപ്പ് ആരെയും അറിയിച്ചിട്ടില്ല. തൃശൂരിലോ വടകരയിലോ അതല്ലെങ്കില്‍ വട്ടിയൂര്‍ക്കാവിലോ മുരളീധരനെ മത്സരിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ ശക്തമാണ് . നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറ്റാന്‍ നിര്‍ദേശിച്ചതും ആന്റണിയായിരുന്നു. മുല്ലപ്പള്ളിയെ മാറ്റാനുള്ള നീക്കം കെപിസിി അധ്യക്ഷനായി കെ സുധാകരനെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ്. 

സുധാകരന്‍ കെപുിസിസി പ്രസിഡന്‍റായി വരുന്നതിന് തടസ്സം നില്‍ക്കുന്നത് കെസി വേണുഗോപാലാണ്. മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനം വഹിച്ച് തന്നെ തിരഞ്ഞെടുപ്പിനെ നേരിട്ടട്ടെ എന്നാണ് വേണുഗോപാലിന്റെ നിലപാട്. ആന്റണി അടക്കമുള്ളവര്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. സുധാകരനെ തന്നെ കൊണ്ടുവരാനാണ് ആന്റണിയുടെ നീക്കം. മുരളീധരന്‍ മത്സരിക്കുകയും സുധാകരന്‍ അധ്യക്ഷനാവുകയും ചെയ്യുമ്പോള്‍ ഐ ഗ്രൂപ്പിനും തിരഞ്ഞെടുപ്പില്‍ അവസരം ലഭിച്ചെന്ന് ബോധ്യമാവും. അതിലൂടെ നേതൃത്വത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവുകയാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്.കോന്നിയില്‍ മണ്ഡലം തിരിച്ചുപിടിക്കാനായി റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കേണ്ടെന്ന് പത്തനംതിട്ട ഡിസിസി. അടൂര്‍ പ്രകാശിനും അദ്ദേഹം നിര്‍ദ്ദേശിക്കുന്ന റോബിന്‍ പീറ്ററിനുമെതിരെ ഒരു വിഭാഗം നേതാക്കള്‍ എഐസിസിക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ പോസ്റ്റര്‍ പ്രചാരണവും ഉണ്ടായിരുന്നു. 17 പേര്‍ ഈ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി റോബിന്‍ പീറ്ററെ മത്സിരപ്പിക്കണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം മുന്‍ ഡിസിസി പ്രസിഡന്‍റ് പി. മോഹന്‍രാജിനെയാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. പി . മോഹന്‍രാജ് എന്‍എസ്എസിന്‍റെ സ്ഥാനാര്‍ത്ഥിയാണെന്നു മണ്ഡലത്തിലുടനീളം അടൂര്‍ പ്രകാശും, കൂട്ടരും പ്രചരണം നടത്തിയിരുന്നു. ഈഴവ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്നാണ് ‍ഡിസിസിയുടെ ആവശ്യം. എഐസിസി സര്‍വേയില്‍ അടക്കം റോബിന്‍ പീറ്റര്‍ക്കാണ് ജയസാധ്യത. ഇതാണ് വലിയൊരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

മുരളീധരനെ നേമത്ത് മത്സരിപ്പിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ മുരളീധരന്‍ മത്സരിക്കുന്ന കാര്യം തന്നെ തള്ളി. എംപിമാര്‍ മത്സരിക്കില്ല എന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളത്തിനായി താന്‍ ദില്ലിയിലേക്ക് പോവുകയാണ്. നോമിനേഷന്‍ കൊടുക്കേണ്ട തിയ്യതി കഴിഞ്ഞേ മടങ്ങി വരൂ എന്നും മുരളീധരന്‍ പറയുന്നു. എന്നാല്‍ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനു പിന്നില്‍ ഐ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായി എ ഗ്രൂപ്പ് ഒരിക്കുന്ന കെണികൂടിയാണ്. ഐ ഗ്രൂപ്പില്‍ തന്നെ ചെന്നിത്തലയെ വെട്ടുകയെന്ന ലക്ഷ്യവും മുരളീധിരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നിലുണ്ട്. മുരളീധരന്‍ കൂടി സ്ഥാനാര്‍ത്ഥിയാകുന്നതോടെ പഴയ കരുണാകരവിഭാഗക്കാര്‍ കൂടുതല്‍ തരുത്താര്‍ജ്ജിക്കും. അതു രമേശ് ചെന്നിത്തലയ്ക്ക് വലിയ തലവേദനയുമാകും.
eng­lish sum­ma­ry; polit­i­cal analy­sis about K Muraleed­ha­ran’s candidature
you may also like this video;