September 26, 2022 Monday

Related news

September 26, 2022
September 26, 2022
September 26, 2022
September 26, 2022
September 25, 2022
September 25, 2022
September 25, 2022
September 24, 2022
September 24, 2022
September 24, 2022

മമതാ ബാനര്‍ജിയുമായി  സഖ്യത്തിന്  കോണ്‍ഗ്രസ് ; അധീര്‍ രഞ്ജന്‍ ചൗധരിയെ  മാറ്റുന്നു

Janayugom Webdesk
July 4, 2021 12:39 pm

ദേശീയ തലത്തില്‍ ബിജെപിക്ക് ശക്തമായ ബദല്‍ സൃഷ്ടിക്കാനുള്ള നീക്കം പ്രതിപക്ഷ കക്ഷികള്‍ തുടങ്ങി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അതിനു മുന്‍കൈഎുത്തു. ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നതിനെ ശക്തമായി തന്നെ എതിര്‍ക്കുന്നു. അതിനായി അതാതു സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള കക്ഷകളും സജീവമായി രംഗത്തുണ്ട്.ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്ലാതെ എന്ത് പ്രതിപക്ഷ സഖ്യമെന്ന ചോദ്യം ഉയര്‍ത്തി ആര്‍ജെഡി നേതാവ് തേജസ്വി യാദവും ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്ത് എത്തിയത്. ഇതിനൊക്കെ പിന്നാലെയാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള വിശാല സഖ്യത്തിന് വഴിയൊരുക്കുന്ന നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ് മുന്നോട്ട് വരുന്നത്.ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നെങ്കിലും ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഉള്‍പ്പടേയുള്ള ഭൂരിപക്ഷം ബംഗാള്‍ നേതാക്കള്‍ക്കും ഇതിനോട് യോജിപ്പുണ്ടായിരുന്നു. 

പല നിലപാടുകളില്‍ മമതയുമായി വിഘടിച്ച് നില്‍ക്കുന്ന അവരുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് നിയമസഭയിലേക്ക് ഇടത് കക്ഷികളുമായി ചേര്‍ന്ന് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ മമതയെ അഭിനന്ദിച്ച് എഐസിസി ഓഫീസില്‍ നിന്നും ഫോണ്‍ കോളുകള്‍ എത്തി. അതൊരു മഞ്ഞുരുകലിന്‍റെ തുടക്കമായി അന്ന് തന്നെ വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ലോക്സഭാ കക്ഷിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് മറ്റ് പേരുകള്‍ ആലോചിക്കാന്‍ തുടങ്ങിയത്. രാഹുല്‍ അല്ലെങ്കില്‍ പ്രഥമ പരിഗണന ശശി തരൂരിനാണ്. പാര്‍ലമെന്‍റ് അംഗമെന്ന നിലയിലെ മികച്ച പ്രവര്‍ത്തനവും മുന്‍കാല പ്രവര്‍ത്തി പരിചയവും അദ്ദേഹത്തിന് അനുകൂല ഘടകമാവുന്നു. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ലോക്സഭാ കക്ഷിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് മറ്റ് പേരുകള്‍ ആലോചിക്കാന്‍ തുടങ്ങിയത്. രാഹുല്‍ അല്ലെങ്കില്‍ പ്രഥമ പരിഗണന ശശി തരൂരിനാണ്. പാര്‍ലമെന്‍റ് അംഗമെന്ന നിലയിലെ മികച്ച പ്രവര്‍ത്തനവും മുന്‍കാല പ്രവര്‍ത്തി പരിചയവും അദ്ദേഹത്തിന് അനുകൂല ഘടകമാവുന്നു.മനീഷ് തിവാരിയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ മനീഷ് തിവാരിയെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കണം എന്ന നിര്‍ദേശം മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മുന്നോട്ട് വെച്ചിട്ടുണ്ട്. പഞ്ചാബിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് സമവായം എന്ന നിലയിലാണ് അമരീന്ദര്‍ ഇത്തരമൊരു ഫോര്‍മുല മുന്നോട്ട് വെച്ചത്. ഇത് എഐസിസി അംഗീകരിച്ചാല്‍ ലോക്സഭാ കക്ഷി നേതാവാവാനുള്ള ശശി തരൂരിന്‍റെ സാധ്യത വര്‍ധിക്കും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് അധീര്‍ രഞ്ജന്‍ ചൗധരി. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തെ ലോക്സഭാ കക്ഷി നേതാവ് സ്ഥാനാത്ത് നിലനിര്‍ത്തികൊണ്ട് മമത ബാനര്‍ജിയുമായി അടുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല.

അതുകൊണ്ടാണ് മമതയുമായി അടുക്കുന്നതിന്‍റെ ആദ്യ പടിയെന്നോണം അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അധീറിനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പ് വേളയില്‍ മമത ബാനര്‍ജി സര്‍ക്കാറിനെതിരെ വലിയ പ്രചരണവും അധീറിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അഴിച്ച് വിട്ടിരുന്നു. എന്നാല്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനാവാതെ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു.> 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് 44 സീറ്റായിരുന്നു ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തന്നെ അധീറിനെ മാറ്റാനുള്ള ആലോചന കോണ്‍ഗ്രസ് തുടങ്ങിയിരുന്നു. ഗാന്ധി കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് അധീര്‍. പാര്‍ട്ടിയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അധീര്‍ മാറുന്നതോടെ പാര്‍ലമെന്‍റില്‍ അടക്കം അധീറിന്റെ മാറ്റം സഹായിക്കുമെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ്. ബംഗാളിലെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും ജഗ്ദീപ് ദാങ്കറിനെ നീക്കണമെന്ന ആവശ്യം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഈ നീക്കത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തൃണമൂല്‍ ആവശ്യപ്പെട്ടതായുള്ള സൂചനയും വരുന്നുണ്ട്.
eng­lish summary;political analy­sis about the clash in Ben­gal con­gress and BJP
you may also like this video;
polit­i­cal analy­sis about the clash in Ben­gal con­gress and BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.