ജയ്സൺ ജോസഫ്

കോട്ടയം:

October 26, 2020, 5:40 pm

എംനു പകരം പിസികൾ, ഐയുടെ പദ്ധതി വെട്ടി എ

Janayugom Online

ജയ്സൺ ജോസഫ്

കേരളാ കോൺഗ്രസ് (എം)നു പകരം പിസി തോമസിനെയും പിസി ജോർജ്ജിനെയും യുഡിഎഫിൽ എത്തിക്കാനുള്ള ഐ ഗ്രൂപ്പിന്റെ പദ്ധതി വെട്ടി ഉമ്മൻചാണ്ടി. ചെന്നിത്തലയ്ക്കു വേണ്ടി ജോസഫ് വാഴയ്ക്കനായിരുന്നു ഇക്കാര്യങ്ങളിൽ മധ്യസ്ഥൻ. പിസി ജോർജ്ജിന്റെ വഴി അടച്ചുള്ള കടുത്ത നിലപാടിലാണ് ഉമ്മൻചാണ്ടിയും എഗ്രൂപ്പും. എന്നാൽ പിസി തോമസിന്റെ വരവിനോട് എതിർപ്പുമില്ല. ഒറ്റ അസംബ്ലി സീറ്റിൽ തോമസ് തൃപ്തനാക്കാമെന്നാണ് കണക്കുകൂട്ടൽ. പിസി ജോർജ്ജിനേക്കാൾ ജനപിന്തുണയും പിടി ചാക്കോയുടെ മകനായ പിസി തോമസിന് ഉണ്ട് എന്നാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പക്ഷെ ഇക്കാര്യത്തിൽ കടുത്ത മുറുമുറുപ്പിലാണ് ജോസഫ് ഗ്രൂപ്പ്. പ്രത്യേകിച്ചും ഇപ്പോൾ അവിടെ രണ്ടാം കാര്യക്കാരനായിരിക്കുന്ന മോൻസ് ജോസഫിന്.

യുഡിഎഫ് പ്രവേശനം പാർട്ടി പൂർണ്ണമായും അംഗീകരിച്ചുവെന്നും കഴിഞ്ഞ ദിവസം എറണാകുളത്തു ചേർന്ന 53അംഗ സംസ്ഥാന കമ്മിറ്റി തുടർനടപടികൾക്കായി തന്നെ ചുമതലപ്പെടുത്തിയതായും പിസി തോമസ് വിശദീകരിച്ചു.

“തന്റെ പാർട്ടി എൻഡിഎ വിട്ടുപോകുന്നതിൽ ബിജെപി നേതൃത്വത്തിനു പോലും എതിർപ്പില്ല. വർഷങ്ങളായി എൻഡിഎ ഘടക കക്ഷിയായി തുടർന്നിട്ടും യാതൊരു പരിഗണനയും നൽകിയിട്ടില്ല. 2018 ഒക്ടോബറിൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ കേരളത്തിലെത്തിയപ്പോൾ തിരുവനന്തപുരത്തെത്തി കണ്ടിരുന്നു. റബ്ബർ ബോർഡ് ചെയർമാൻ സ്ഥാനം നാഷണൽ ഫിഷറിസ് ബോർഡിലെ അംഗത്വം തുടങ്ങിയവ ആവശ്യപ്പെട്ട് ഒരു മെമ്മോറാണ്ടം നൽകി. നൽകിയ പട്ടികയിൽ ആറണ്ണം ഉടൻ നടപ്പിലാക്കാമെന്ന ഉറപ്പിൽ അമിത് ഷാ മടങ്ങി. പിന്നീടൊന്നും നടന്നതുമില്ല, ” തോമസ് പരിതപിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫിനൊപ്പമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് പ്രവേശനകാര്യത്തിൽ അന്തിമതീരുമാനം നവംബർ ഒന്നിന് കോട്ടയത്തു ചേരുന്ന ജനപക്ഷം നേതൃയോഗത്തിലുണ്ടാകുമെന്ന് പിസി ജോർജ്ജ് പറഞ്ഞു.

ENGLISH SUMMARY: polit­i­cal analy­sis on con­gress group

YOU MAY ALSO LIKE THIS VIDEO