7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 1, 2024
November 30, 2024
November 28, 2024
November 27, 2024
November 27, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024

വയനാട്ടില്‍ നടക്കുന്നത് രാഷ്ട്രീയപോരാട്ടം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
October 17, 2024 8:27 pm

വയനാട്ടില്‍ എല്‍ഡിഎഫ് ഇന്നു തന്നെ പ്രചാരണം ആരംഭിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് വയനാട്ടില്‍ നടക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യന്‍ മൊകേരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പൊതുജനപ്രസ്ഥാനത്തിന്റെയും എത്രയോ തലപ്പൊക്കമുള്ള നേതാവാണ്. അതുകൊണ്ടാണ് സത്യന്‍ മൊകേരിയെ പോലെ ഒരു നേതാവിനെ പാര്‍ട്ടി പ്രഖ്യാപിച്ചത്. 

ജനങ്ങള്‍ക്ക് സുപരിചിതന്‍, കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവ് ഉള്‍പ്പെടെ നിരവധിയായ ഘടകങ്ങളാണ് സത്യന്‍ മൊകേരിയെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കാനുള്ള കാരണം. കര്‍ഷക പോരാട്ടങ്ങളുടെ പശ്ചാത്തലമാണ് തെരഞ്ഞെടുപ്പ്കള്‍ക്ക്. ഇന്ത്യയില്‍ കര്‍ഷകരുടെ സമരത്തിന്റെ കാലഘട്ടമാണിത്. ആ കാലഘട്ടത്തില്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്നൊരു കര്‍ഷക നേതാവിനെ എല്‍ഡിഎഫിനുവേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് വളരെ വേഗം എല്‍ഡിഎഫിനു സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും ആ സ്ഥാനാര്‍ത്ഥി യുഡിഎഫ്, ബിജെപി കേന്ദ്രങ്ങളില്‍ നടുക്കമുണ്ടാക്കുന്ന ഒരാളായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.