അഫ്ഗാനിലെ രാഷ്ട്രീയ പരിഹാരം ആക്രമണങ്ങൾക്ക് പരിഹാരമാകില്ലെന്ന് അമേരിക്കൻ വിദേശകാര്യ ഉദ്യോഗസ്ഥ

Web Desk
Posted on November 22, 2019, 3:00 pm

വാഷിങ്ടൺ: അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങൾ രാഷ്ട്രീയപരമായി പരിഹരിച്ചത് കൊണ്ടു മാത്രം ആക്രമണങ്ങൾ അവസാനിപ്പിക്കാനാകില്ലെന്ന് അഫ്ഗാനിലെ അമേരിക്കൻ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി നാൻസി ജാക്സൺ വ്യക്തമാക്കി. അങ്ങനെ ആരും കരുതുന്നില്ലെന്നും അവർ പറഞ്ഞു. ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഇന്ത്യാ-അഫ്ഗാൻ ബന്ധ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ.
ഇവിടെ ഇപ്പോഴും ഐഎസ് പോലുള്ള സംഘടനകൾ സജീവമാണ്. സമഗ്രമായ ഒരു സമാധാന കരാറിലൂടെ മാത്രമേ അഫ്ഗാന് കൂട്ടായ ഒരു പ്രവർത്തനത്തിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്ക, ഇന്ത്യ, അഫ്ഗാനിസ്ഥാൻ തുടങ്ങി എല്ലാ രാജ്യങ്ങളും ഭീകരത കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ്. ഇതെല്ലാം അവസാനിപ്പിക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സൈന്യത്തിന് തനിച്ച് രാജ്യത്ത് സമാധാനം കൊണ്ടുവരാനാകില്ലെന്നും അവർ പറഞ്ഞു.