തങ്ങൾക്ക് ഇഷ്ടമില്ലാത്ത സംസ്ഥാനങ്ങളെ രാഷ്ട്രീയമായി ശിക്ഷിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്തരം സംസ്ഥാനങ്ങളുടെ പാർലമെന്റിലെ പ്രാതിനിധ്യം വെട്ടിക്കുറയ്ക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ജനസംഖ്യാനുപാതിക മണ്ഡല പുനർനിർണയ നീക്കം എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ 22ന് തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്കുള്ള ക്ഷണക്കത്തിനുള്ള മറുപടിയിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്.
ജനസംഖ്യാ നിയന്ത്രണത്തിൽ ദേശീയ നയം ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുകയാണ്. ഇക്കാര്യത്തില്‍ ചേരുന്ന യോഗം ശ്രദ്ധേയമായ കാൽവയ്പാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിലേക്കുള്ള തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രതിനിധികളായി ഇൻഫർമേഷൻ മന്ത്രി പളനിവേൽ ത്യാഗരാജൻ, ഡോ. സുമതി തമിഴച്ചി, തങ്കപാണ്ഡ്യൻ എംപി എന്നിവർ കഴിഞ്ഞ ദിവസം എംഎൻ സ്മാരകത്തിലെത്തി ചെന്നൈ യോഗത്തിന്റെ ക്ഷണക്കത്ത് കൈമാറിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.