18 September 2024, Wednesday
KSFE Galaxy Chits Banner 2

വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്തു തോല്പിക്കണം: തുഷാർ ഗാന്ധി

Janayugom Webdesk
കോഴിക്കോട്‍
October 14, 2022 7:31 pm

കേന്ദ്ര ഭരണകൂടം വെറുപ്പിന്റെ രാഷ്ട്രീയമാണ് രാജ്യത്ത് പ്രാവർത്തികമാക്കുന്നതെന്നും അതിനെതിരെ എല്ലാവരും യോജിച്ചു നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗ്ഗീയ അജണ്ടയാണ് മോഡിസർക്കാർ നടപ്പിലാക്കുന്നത്. ഇതിനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും കൈകോർക്കണം. രാജ്യം ഏറ്റവും ഭീതിജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെല്ലാം ഇല്ലാതാക്കുകയാണ്.

ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് ഭരിക്കുകയാണ് കേന്ദ്ര ഭരണകൂടം ചെയ്യുന്നത്. ഇതിനെതിരെ സ്വാർഥത വെടിഞ്ഞ് രാഷ്ട്രീയ പാർട്ടികൾ ഒന്നിക്കണം. കോൺഗ്രസ് നടത്തുന്ന ജോഡോ യാത്രയിൽ പ്രതീക്ഷയുണ്ട്. പക്ഷെ കോൺഗ്രസിന് തനിച്ച് രാജ്യത്തെ രക്ഷിക്കാനാവില്ല. മതനിരപേക്ഷ മനസ്സുള്ള മുഴുവൻ കക്ഷികളും യോജിക്കുകയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ഗാന്ധിയൻ ചിന്തകളിലേക്ക് പുതിയ തലമുറയെ ആകർഷിച്ച് മാത്രമേ ജനാധിപത്യത്തെ അട്ടിമറിക്കുന്ന അവസ്ഥ മറികടക്കാനാവൂ.

ബ്രീട്ടീഷുകാർ ഭരിച്ചിരുന്ന കാലത്തിനേക്കാൾ അപകടരമായ സ്ഥിതിയിലേക്ക് രാജ്യമെത്തി. ഈ സാഹചര്യത്തിലും ഭരണഘടനയിലും നിയമവ്യവസ്ഥയിലും പ്രതീക്ഷയുണ്ടെന്നും തുഷാർ ഗാന്ധി വ്യക്തമാക്കി. ഗാന്ധി പീസ് ഫൗണ്ടേഷൻ ശനിയാഴ്ച കോഴിക്കോട് സംഘടിപ്പിക്കുന്ന കേളപ്പൻ സ്മാരക പ്രഭാഷണം ഉദ്ഘാടനംചെയ്യാനാണ് തുഷാർഗാന്ധി കോഴിക്കോട്ടെത്തിയത്.

Eng­lish Sum­ma­ry: Pol­i­tics of hate must be resist­ed and defeat­ed: Tushar Gandhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.