September 28, 2022 Wednesday

Related news

September 26, 2022
September 17, 2022
September 14, 2022
September 6, 2022
August 27, 2022
August 25, 2022
August 25, 2022
August 22, 2022
August 15, 2022
August 10, 2022

നാലാം മണിക്കൂറിൽ പോളിഗ് 30 ശതമാനം കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

Janayugom Webdesk
തിരുവനന്തപുരം
April 6, 2021 11:22 am

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ നാല് മണിക്കൂറിൽ സംസ്ഥാനത്ത്  30.04  ശതമാനം പോളിംഗ് രേഖപ്പെടുത്തി. പുരുഷന്‍മാര്‍ 30.96 ശതമാനവും സ്ത്രീകള്‍ 25.95 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 5.53 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി.  സംസ്ഥാനത്തെ 140 ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്.  ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 11 മണി  പിന്നിടുമ്പോൾ മികച്ച പോളിംഗ് ശതമാനത്തിലേക്ക് തന്നെ സംസ്ഥാനം എത്തുമെന്ന സൂചനകളാണ് കിട്ടുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തുന്നതിനാല്‍ പരാവധി ആയിരം പേര്‍ വരെയാണ് ഒരു പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുക. കേരള ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ അനുവദിക്കപ്പെട്ട തെരഞ്ഞെടുപ്പ് ആണ് ഇത്. 15,000 ത്തോളം പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വൈകീട്ട് ആറുമണി മുതല്‍ ഏഴുമണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം.

മാവോയിസ്റ്റ് ഭീഷണി തുടരുന്ന പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒന്‍പത് മണ്ഡലങ്ങളില്‍ വൈകീട്ട് ആറുമണി വരെ മാത്രമായിരിക്കും വോട്ടെടുപ്പ്. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 59,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളും ഇടതുമുന്നണിക്ക് ഒപ്പമെന്ന് മന്ത്രി തോമസ് ഐസക്ക്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വികസനമാണെന്നും വോട്ട് ചെയ്ത ശേഷം അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

എല്‍ഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ എല്‍ഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍ഡിഎഫിന്റെ തുടർ ഭരണം ജനങ്ങൾ ആഗ്രഹിക്കുന്നു. വൻ വിജയം എല്‍ഡിഎഫ് നേടും — മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിനിടെ കേരളത്തിൽ എല്‍ഡിഎഫിന് തുടർ ഭരണമുണ്ടാകുമെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു.

Eng­lish sum­ma­ry:  Polling per­cent­age in Ker­ala elec­tion 2021

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.