Janayugom Online
idukki

കല്ലാര്‍ ടണല്‍ മുഖത്ത് അടിഞ്ഞ് കൂടുന്ന ചപ്പുചവറുകള്‍ അപകടഭീഷണിയ്ക്ക് കാരണമാകുന്നു

Web Desk
Posted on July 23, 2018, 11:00 pm
 കല്ലാര്‍ ടണല്‍ അടിഞ്ഞ് കൂടിയിരിക്കുന്ന ചപ്പ് ചവറുകള്‍
സുനില്‍ കെ കുമാരന്‍
നെടുങ്കണ്ടം : കല്ലാര്‍ ടെണലില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ അധികൃതര്‍ നീക്കം ചെയ്യാതെ വന്നതോടെ ടണല്‍ മുഖത്ത് അടിഞ്ഞു കൂടുന്നു. കല്ലാര്‍ പുഴയിലൂടെ ഒഴുകി വരുന്ന മരങ്ങള്‍, ശിഖരങ്ങള്‍, ചപ്പ് ചവറുകള്‍, മറ്റ് മാലിന്യങ്ങള്‍ എല്ലാം ടണല്‍ മുഖത്തമ് നിര്‍മ്മിച്ചിരിക്കുന്ന ഗെയിറ്റിലാണ് അടിഞ്ഞ് കൂടുന്നത്. വലിയ മാലിന്യങ്ങള്‍ ടണലില്‍ കടന്ന് കൂടി തടസ്സം ഉണ്ടാകാതിരിക്കുന്നതിനായാണ് ടണല്‍ മുഖത്ത് വലിയ കവാടം  നിര്‍മ്മിച്ചിരിക്കുന്നത്.  കല്ലാര്‍ പുഴയില്‍ ഉയരുന്ന വെള്ളം കല്ലാര്‍ ഡൈവേര്‍ഷന്‍ ഡാം തടഞ്ഞ് നിര്‍ത്തുകയും ഈ വെള്ളം സമീപത്തെ ടണല്‍ വഴി ഒഴിക്കി വിടുകയുമാണ് ചെയ്യുന്നത്. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കല്ലാര്‍ പുഴയിലെ വെളളം ഉയര്‍ന്നിരുന്നു. മഴക്കാലമെത്തുന്നതോടെ ഡാം സുരക്ഷ അധീകൃതരുടെ മേല്‍നോട്ടത്തില്‍ എല്ലാ ദിവസവും ഇത് വന്ന് പരിശോധിക്കുകയും വിലയിരുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയം ചെയ്യേണ്ടതാണ്. ടണലിന്റെ ചുമതലയുള്ള മൂലമറ്റത്തുള്ള ഇടുക്കി ഒഗ്‌മെന്റേഷന്‍ ഓഫീസ് അധികൃതരുടെ മേല്‍നോട്ടത്തില്‍ കരാര്‍ ജീവനക്കാരെ കൊണ്ടാണ് വര്‍ഷവര്‍ഷം ടണലുകള്‍ വ്യത്തിയാക്കുന്നത്. മഴക്കാലമെത്തുന്നതോടെ ചപ്പ് അടിയുന്നതിന് അനുസരിച്ച് വ്യത്തിയാക്കല്‍ നടക്കും.ടണല്‍ മുഖം വ്യത്തിയാക്കുന്ന എണ്ണത്തിന് അനുസരിച്ചാണ് കോണ്‍ട്രാക്റ്റ് എടുത്തിരിക്കുന്നവര്‍ക്ക് തുക നല്‍കി വരുന്നത്.  എന്നാല്‍ ഇത് വ്യത്തിയാക്കാതെ വരുന്നതോടെ ടണലിലൂടെയുള്ള വെള്ളമൊഴുക്ക് കുറയുകയും കല്ലാര്‍ ഡാമില്‍ വെള്ളമുയരുകയും ചെയ്യും. അത് ഡാമിന്റെ വ്യഷ്ടിപ്രദേശങ്ങള്‍ കൂടുതല്‍ വെള്ളത്തിനടിലാവുകയും ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കേണ്ടി വരുന്നു. കഴിഞ്ഞ ദിവസം ഡാം തുറന്നതിനെ തുടര്‍ന്ന് തൂവല്‍ അടക്കമുള്ള പ്രദേശങ്ങളില്‍ വെളളം കയറുകയും നിരവധി ചപ്പാത്തുകള്‍ ഒലിച്ച് പോവുകയും ചെയ്തിരുന്നു. ടണല്‍ മുഖത്ത് അടിഞ്ഞ് കൂടുന്ന ചപ്പുചവറുകള്‍ സമയബന്ധിതമായി മാറ്റി വെളള്ം കയറിയുള്ള അപകട ഭീഷണിയില്‍ നിന്ന് രക്ഷിക്കണമെന്നാണ് നാട്ടുകാര്‍ക്ക് ഡാം സുരക്ഷ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.